ദോഹ: നോബിൾ ഇൻറർ നാഷണൽ സ്കൂളിൽ കായിക ദിനം ആഘോഷിച്ചു. സ്കൂളിൽ നടന്ന വർണാഭമായ ചടങ്ങിൽ പ്രിൻസിപ്പൽ ഷിബു അബ്ദുൾ റഷീദ് സ്വാഗതം പറഞ്ഞു. സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ട്രഷറർ ഷൗക്കത്തലി താജ്, ട്രാൻസ്പോർട്ടേഷൻ ഡയറക്ടർ മൊയ്തീൻ ആർ.എസ്, ഇവന്റ് മാനേജ്മെന്റ് ഡയറക്ടർ അബ്ദുൽ മജീദ്, ഡയറക്ടർ പി. അബ്ദുള്ള, സ്കൂൾ വൈസ് പ്രിൻസിപ്പൽസ് ജയ്മോൻ ജോയ്, ശിഹാബുദ്ദീൻ എം, റോബിൻ കെ. ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ ഖത്തറിലെ അൽ സദ് സ്പോർട്സ്സ് ക്ലബ്ബിലെ ഹെഡ് കോച്ചസ് നാസർ ഹമദ്, ഇനസ് ക്ലയി എന്നിവർ ചേർന്ന് പതാക ഉയർത്തുകയും ദീപശിഖ തെളിയിക്കുകയും ചെയ്തു. നോബിൾ സ്കൂൾ കായിക വിഭാഗം മേധാവി സരിൽ രാജ്, കായിക അധ്യാപകരായ അഞ്ജു, ഉസ്മാൻ, ദിനേശ്, ഹെഡ് ഓഫ് സെക്ഷൻസ് നിസാർ കെ, മുഹമ്മദ് ഹസ്സൻ എന്നിവർ കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഡ്രിൽ ഡാൻസ്, വിവിധ ടീമുകൾ അവതരിപ്പിച്ച മാർച്ച് പാസ്റ്റ് എന്നിവ കായിക ദിനാഘോഷത്തിന് മിഴിവേകി. തുടർന്ന് വിവിധ വിഭാഗങ്ങളിലായി വിദ്യാർഥികൾക്ക് കായിക മത്സരങ്ങളും നടന്നു. നോബിൾ സ്കൂൾ കായിക വിഭാഗം മേധാവി മി. സരിൽ രാജ് കൃതജ്ഞത രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.