ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ഏറ്റവും വലിയ കായിക മാമാങ്കമായ കൾചറൽ ഫോറം എക്സ്പാറ്റ് സ്പോർടിവ് 2021-22 ലോഗോ പ്രകാശനം ചെയ്തു.
ഖത്തറിലെ പ്രമുഖ ഐ.ടി സ്ഥാപനമായ അസീം ടെക്‌നോളജീസാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. അസീം ടെക്നോളജീസ് ഫൗണ്ടറും സി.ഇ.ഒയുമായ ഷഫീഖ് കബീർ ലുസൈലിലെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ എക്സ്പാറ്റ് സ്പോർടിവ് ലോഗോ പ്രകാശനം ചെയ്തു.
ചടങ്ങിൽ കൾചറൽ ഫോറം ജനറൽ സെക്രട്ടറി മജീദലി, സ്റ്റേറ്റ് സെക്രട്ടറി റഷീദ് അലി, സ്പോർടിവ് കോഒാഡിനേറ്റർമാരായ അനസ്, നിഹാസ് എന്നിവർ പങ്കെടുത്തു.
ഖത്തർ ലോകകപ്പ് ഫുട്ബാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രവാസികളുടെ കായികവും മാനസികവുമായ ആരോഗ്യം ലക്ഷ്യംവെച്ചും വർഷങ്ങളായി നടന്നുവരാറുള്ള കായിക മാമാങ്കമാണ് എക്സ്പാറ്റ് സ്പോർട്ടിവ്. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് ഖത്തർ സ്പോർട്സ് ഡേ വരെ നീണ്ടുനിൽക്കുന്ന വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.
ഇൻറർ ഡിസ്ട്രിക്ട് ഫുട്ബാൾ ടൂർണമെൻറ്, ബാഡ്മിൻറൺ, ക്രിക്കറ്റ്, സൈക്ലിങ്, സ്വിമ്മിങ്, ഫിറ്റ്നസ് ചലഞ്ച് എന്നീ കാറ്റഗറികളിൽ ഒക്ടോബർ 14 മുതൽ മത്സരങ്ങൾക്ക് തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.