ദോഹ: മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിൽപന നടത്തിയ സംഭവത്തിൽ ഏഷ്യൻ, ആഫ്രിക്കൻ വംശജരായ മൂന്നുപേരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. ഇവരിൽ നിന്നും ഉപയോഗിച്ച സ്വർണാഭരണങ്ങളുടെ വലിയ ശേഖരമാണ് കണ്ടെത്തിയത്.
പെർമിറ്റില്ലാതെ വിൽപന നടത്താനുള്ള ശ്രമത്തിനിടെയാണ് മൂന്നു പേരെയും അറസ്റ്റു ചെയ്തത്. പ്രതികൾ വന്‍തോതില്‍ ഇത്തരം ഇടപാട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
സ്വർണാഭരണങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ പ്രതികളുടെ കൈവശമുണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമമായ ‘എക്സിൽ’ വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത സാധനങ്ങള്‍ മോഷ്ടിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. അനധികൃതമായി സൂക്ഷിച്ച പണവും ഇവരിൽനിന്ന് പിടികൂടി. ആവശ്യമായ നിയമ നടപടികള്‍ പൂർത്തീകരിക്കുന്നതിനായി തൊണ്ടിമുതൽ സഹിതം പ്രതികളെ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.