റിയാദ്: നാലുവർഷമായി നാട്ടിൽ പോകാനാവാതെ കഴിയവെ റിയാദിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി. ബത്ഹയിലെ റസ്റ്റാറൻറിൽ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിലിന്റെ (54) മൃതദേഹമാണ് ബുധനാഴ്ച രാത്രി 11.55ന് റിയാദിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
വ്യാഴാഴ്ച രാവിലെ 7.15-ന് കരിപ്പൂരിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു. മാർച്ച് 23നാണ് ഇയാളെ ബത്ഹയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രണ്ടുവർഷമായി ഇഖാമ കാലാവധി കഴിഞ്ഞിട്ട്.
ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലായിരുന്നു. ഭാര്യ: ഷാജ സുനിൽ. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.