പൊടിക്കാറ്റിൽ മുങ്ങി രാജ്യം

ദോഹ: ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റിനെ തുടർന്ന് ഖത്തറിെൻറ ഭൂരിഭാഗം പ്രദേശങ്ങളും പൊടിക്കാറ്റിൽ മുങ്ങി. വരും ദിവസങ്ങളിലും ഇത്​ തുടരും. കഴിഞ്ഞ ദിവസം അന്തരീക്ഷം പൊടിപടലങ്ങളാൽ നിറഞ്ഞപ്പോൾ ദൂരകാഴ്ചാ പരിധിയും ഏറെ കുറഞ്ഞു.

ജനങ്ങൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്​ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ശക്തമായ കാറ്റിനെ തുടർന്ന് ഏഴടി മുതൽ 10 അടി വരെ ഉയരത്തിൽ തിരമാലയടിക്കും. മണിക്കൂറിൽ 40 മുതൽ 64 കിലോമീറ്റർ വരെ വേഗത്തിൽ വടക്ക് പടിഞ്ഞാറൻ കാറ്റടിക്കാൻ സാധ്യതയുണ്ട്​.

അറേബ്യൻ ഉപദ്വീപിെൻറ വടക്ക് കിഴക്കൻ ഭാഗത്ത് നിന്നും രാജ്യത്തിെൻറ വ്യോമാതിർത്തിയിലേക്ക് ശക്തമായ പൊടിപടലങ്ങൾ നീങ്ങുന്നത് മൂലമാണ് പൊടിക്കാറ്റുണ്ടാകുന്നത്​. ഇന്നും കാറ്റ് തുടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.