രോഗമുക്തി നാലായിരം കടന്നു

ദോ​ഹ: കു​ത്ത​നെ ഉ​യ​ർ​ന്ന ​പ്ര​തി​ദി​ന കോ​വി​ഡ്​ ക​ണ​ക്കു​ക​ൾ താ​ഴ്​​ന്ന​പ്പോ​ൾ, രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം നാ​ലാ​യി​രം ക​ട​ന്നു. 3204 പേ​ർ​ക്കാ​ണ്​ വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം, 4072 പേ​ർ രോ​ഗ മു​ക്ത​രാ​യി. ര​ണ്ടാ​ഴ്ച മു​മ്പു​വ​രെ കോ​വി​ഡി​ൽ പ​നി​ച്ചു​വി​റ​ച്ച ഖ​ത്ത​റി​ന്​ ആ​ശ്വാ​സ​മാ​യാ​ണ്​ ക​ഴി​ഞ്ഞ ഓ​രോ ദി​ന​ങ്ങ​ളി​ലെ​യും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

2772 പേ​ർ​ക്കാ​ണ്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 432 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. നി​ല​വി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 40,832 ആ​യി. 29,014 പേ​ർ​ക്കാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ 522 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 51 പേ​രെ ​ക​ഴി​ഞ്ഞ ദി​വ​സം പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. 106 പേ​ർ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. 24 മ​ണി​ക്കൂ​റി​നി​ടെ 39,808 ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി. ഇ​തു​വ​രെ ആ​കെ 55.83 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

കോ​വി​ഡ്​ ലം​ഘ​നം: 1507 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി

ദോ​ഹ: കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നി​ട​യി​ലും മാ​സ്ക​ണി​യാ​തെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ​യും പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വെ​ള്ളി​യാ​ഴ്ച 1507 പേ​ർ​ക്കെ​തി​രെ​യാ​ണ്​ കേ​സ്​ ചു​മ​ത്തി​യ​ത്. 973 പേ​ർ​ക്കെ​തി​രെ​യും മാ​സ്ക്​ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ന​ട​പ​ടി. 501 പേ​ർ​ക്കെ​തി​രെ സു​ര​ക്ഷി​ത​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 33 പേ​ർ ഇ​ഹ്​​തി​റാ​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ഇ​ല്ലാ​ത്ത​തി​നും ന​ട​പ​ടി​ക്ക്​ വി​ധേ​യ​രാ​യി.

Tags:    
News Summary - The cure has crossed four thousand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.