എയർ കാർഗോ വിഭാഗം പിടികൂടിയ മയക്കുമരുന്ന്

മയക്കുമരുന്ന്​ പിടികൂടി

ദോഹ: വ്യോമ, തുറമുഖ കസ്​റ്റംസി​‍െൻറ മയക്കുമരുന്ന്​ വേട്ട തുടരുന്നു. വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന്​ തിങ്കളാഴ്​ച ഖത്തർ എയർ കാർഗോ കസ്​റ്റംസ്​ പിടികൂടി. 581 ഗ്രാം മയക്കുമരുന്നാണ്​ ഷിപ്​മെൻറിൽനിന്നും പിടിച്ചെടുത്തത്​. ട്വിറ്ററിലൂടെ വിഡിയോ പങ്കുവെച്ചാണ്​ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്​. കാർട്ടൂണി​െൻറ വശങ്ങൾക്കിടയിൽ പ്രത്യേകം ഒട്ടിച്ച നിലയിലായിരുന്നു മയക്കുമരുന്ന്​ ഒളിപ്പിച്ചത്​. ഏതാനും ദിവസം മുമ്പായിരുന്നു മരത്തടി തുരന്ന്​ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 81 കിലോ വരുന്ന ഹഷീഷ്​ പിടികൂടിയത്​.

രാജ്യത്തെത്തിക്കുന്ന വിവിധ ഷിപ്‌മെൻറുകള്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചശേഷം മാത്രമാണ് വിപണിയിലേക്ക് പ്രവേശിക്കുകയുള്ളൂ എന്ന് കസ്​റ്റംസ് അധികൃതര്‍ പറഞ്ഞു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ കസ്​റ്റംസ് അഭിനന്ദിച്ചു.

Tags:    
News Summary - The drug was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.