ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഷാബു ലഹരിമരുന്ന് പിടികൂടിയതായി ഹമദ് കസ്റ്റംസ് വിഭാഗം.
4.70 കിലോ ഷാബു ലഹരി മരുന്നാണ് പരിശോധനയിൽ അധികൃതർ പിടികൂടിയത്.
ഏഷ്യയിൽ പ്രചാരത്തിലുള്ള മെത്താഫെറ്റാമൈൻ എന്ന ലഹരിമരുന്നിന്റെ പ്രാദേശികമായ പേരാണ് 'ഷാബു'. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ ചിത്രവും വിഡിയോയയും അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ലഹരി മരുന്ന് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
രാജ്യത്തേക്ക് ലഹരിമരുന്ന് വൻ തോതിൽ കടത്തുന്നുവെന്ന റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ കസ്റ്റംസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.