ദോഹ: കുട്ടികൾക്ക് പുതിയ പാഠങ്ങള്‍ പകർന്നു നൽകി നടുമുറ്റം വിന്റർക്യാമ്പ് ‘വിന്റർ സ് പ്ലാഷ് ’ സമാപിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങൾക്ക് രണ്ട് ദിവസങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത്. ബർവ വില്ലേജിൽ നടന്ന ക്യാമ്പിൽ ആർജെ സൂരജ്, നാടൻ പാട്ട് കലാകാരൻ രജീഷും കൈതോല സംഘവും, അനീസ് റഹ്മാൻ മാള, ലത കൃഷ്ണ, നിത്യ, സന നസീം, ഫൗസിയ ജൗഹർ, സാദിഖ് റഹ്മാൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംവദിച്ചു. കുട്ടികൾക്കായി എക്സ്േപ്ലാറിങ് ഖത്തർസ് ഹാർട്ട് ബീറ്റ് എന്ന തലക്കെട്ടിൽ കരാനയിലേക്കും റോ ജ്യൂസ് ഫാക്ടറിയിലേക്കും ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു. സീനിയർ വിഭാഗം കുട്ടികൾക്കായി കൊളാഷ് മത്സരവും ഫിറ്റ്നസ് ട്രെയിനിങ്ങും നടത്തി.
നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കി, വൈസ് പ്രസിഡന്റുമാരായ നുഫൈസ, നിത്യ സുബീഷ്, സെക്രട്ടറിമാരായ ഫാത്വിമ തസ്നീം, സകീന അബ്ദുല്ല, ട്രഷറർ റുബീന മുഹമ്മദ് കുഞ്ഞി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലത കൃഷ്ണ, നജ്ല നജീബ്, രമ്യ കൃഷ്ണ, സനിയ്യ കെ സി, ഖദീജാബി നൗഷാദ്, വാഹിദ നസീർ, അജീന അസീം, സന നസീം വിവിധ ഏരിയ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.