മൂന്നാം ലൈനും ഓടിത്തുടങ്ങി; ലുസൈലിൽ യാത്ര ഈസിയാണ്
text_fieldsദോഹ: ഖത്തറിലെ പ്രധാന നഗരമായ ലുസൈലിലെ പൊതുഗാതഗതം കൂടുതൽ സുഖമമാക്കികൊണ്ട് പുതിയ ട്രാം സർവീസിന് തുടക്കമായി. നിലവിലെ പിങ്ക്, ഓറഞ്ച് ലൈനുകൾക്ക് പുറമെ പ്രവർത്തന സജ്ജമായ ടർക്വിസ് ബ്ലൂ ലൈനിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി നിർവഹിച്ചു.
ലുസൈൽ ക്യൂ.എൻ.ബി മെട്രോ സ്റ്റേഷനിൽ നിന്നും തുടങ്ങി അൽ യസ്മീൻ, ഫോക്സ് ഹിൽസ് സൗത്, ഡൗൺ ടൗൺ ലുസൈൽ, അൽ ഖൈൽ സ്ട്രീറ്റ്, ഫോക്സ് ഹിൽ നോർത്, ക്രെസന്റ് പാർക് നോർത്, റൗദത് ലുസൈൽ, എർകിയ, ലുസൈൽ സ്റ്റേഡിയം വഴി ലുസൈൽ ക്യൂ.എൻ.ബിയിൽ തന്നെ യാത്ര പൂർത്തിയാക്കും വിധമാണ് പുതിയ ലൈനിൽ സർവീസ് നടത്തുന്നത്. കായിക മത്സരങ്ങൾ, ബൊളെവാഡ് വേദിയാകുന്ന വിവിധ പരിപാടികൾ, ലുസൈലിലെ താമസക്കാരും സന്ദർശകരും ഉൾപ്പെടെ ആയിരങ്ങൾക്ക് യാത്ര എളുപ്പമാകുന്ന വിധത്തിലാണ് പുതിയ ലൈൻ സർവീസ് നടത്തുന്നത്.
ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി 2022 ജനുവരിയിലാണ് ലുസൈൽ ട്രാം സവീസ് ആരംഭിച്ചത്. 2024 ഏപ്രിലിലായിരുന്നു പിങ്ക് ലൈൻ ഉദ്ഘാടനം നിർവഹിച്ചത്. ലെഗ്തൈഫിയ മുതല്‍ സീഫ് ലുസൈല്‍ നോര്‍ത് വരെയാണ് പിങ്ക് ലൈൻ ഓടുന്നത്.
പത്ത് സ്റ്റേഷനുകളുമായി ടർക്വിസ് ലൈൻ
ദോഹ: ദോഹ മെട്രോ റെഡ് ലൈനിലെ അവസാന സ്റ്റേഷനായ ലുസൈൽ ക്യു.എൻ.ബിയുമായി ബന്ധിപ്പിച്ചുള്ള പുതിയ ലുസൈൽ ട്രാം സർവിസാണ് ടർക്വിസ് ലൈൻ. നേരത്തെയുള്ള പിങ്ക്, ഓറഞ്ച് ലൈനുകൾക്ക് പുറമെ മൂന്നാമത്തെ ലൈനായാണ് ടർക്വിസ് സർവിസ് ആരംഭിക്കുന്നത്. നീലയും പച്ചയും കലർന്ന മറ്റൊരു നിറമായ ടർക്വിസ് എന്നാണ് പുതിയ ലൈനിന് അധികൃതർ നൽകിയ പേര്.
ലുസൈൽ ക്യു.എൻ.ബി മെട്രോ സ്റ്റേഷനിൽനിന്നും തുടങ്ങി അൽ യസ്മീൻ, ഫോക്സ് ഹിൽസ് സൗത്ത്, ഡൗൺ ടൗൺ ലുസൈൽ, അൽ ഖൈൽ സ്ട്രീറ്റ്, ഫോക്സ് ഹിൽ നോർത്ത്, ക്രസന്റ് പാർക് നോർത്ത്, റൗദത് ലുസൈൽ, എർകിയ, ലുസൈൽ സ്റ്റേഡിയം വഴി ലുസൈൽ ക്യു.എൻ.ബിയിൽതന്നെ യാത്ര പൂർത്തിയാക്കും വിധമാണ് പുതിയ ലൈനിൽ സർവിസ് നടത്തുന്നത്. ഇതിലെ അവസാന സ്റ്റേഷനായ ഗ്രാൻഡ് മസ്ജിദ് നിലവിൽ പ്രവർത്തന സജ്ജമായിട്ടില്ല. ശേഷിച്ച എല്ലാ സ്റ്റേഷനുകളിലും നിർത്തിയാവും ട്രാം സർവിസ് നടത്തുന്നത്.
ലുസൈൽ സ്റ്റേഡിയം സാക്ഷിയാകുന്ന കായിക മത്സരങ്ങൾക്കും ബൊളെവാഡ് വേദിയാകുന്ന വിവിധ പരിപാടികൾക്കുമെത്തുന്ന സന്ദർശകർ, ലുസൈലിലെ താമസക്കാർ എന്നിവർ ഉൾപ്പെടെ ആയിരങ്ങളുടെ നഗരയാത്ര എളുപ്പമാകുന്ന വിധത്തിലാണ് പുതിയ ലൈൻ സർവിസ് നടത്തുന്നത്. നിലവിലെ ഓറഞ്ച് ലൈൻ ലഖ്തൈഫിയിൽനിന്നും തുടങ്ങി ബൊളെവാഡും സ്റ്റേഡിയം പരിസരവും ക്രസന്റ് പാർക്കും കടന്ന് ലഖ്തൈഫിയയിൽ തന്നെയാണ് അവസാനിക്കുന്നത്. രണ്ടാമത്തെ പിങ്ക് ലൈൻ ലഖ്തൈഫിയയിൽനിന്നും സീഫ് ലുസൈൽ നോർത്ത് വരെയാണ് സർവിസ് നടത്തുന്നത്. എന്നാൽ, ലുസൈൽ ക്യു.എൻ.ബിയെ ബന്ധിപ്പിക്കുന്ന ആദ്യ ട്രാം സർവിസ് ആണ് ടർക്വിസ്. ലുസൈലിൽനിന്നും ബൊളെവാഡ് വഴി അൽ സാദ് പ്ലാസ വരെയുള്ള പർപ്ൾ ലൈൻ നിർമാണം പുരോഗമിക്കുകയാണ്.
ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി 2022 ജനുവരിയിലാണ് ലുസൈൽ ട്രാം സർവിസ് ആരംഭിച്ചത്. 2024 ഏപ്രിലിലായിരുന്നു പിങ്ക് ലൈൻ ഉദ്ഘാടനം നിർവഹിച്ചത്. ലുസൈൽ സിറ്റിയുടെ പൂർണ പൊതുഗതാഗതം ഉറപ്പാക്കുന്ന ട്രാം സർവിസ് 19 കിലോമീറ്ററിൽ 25 സ്റ്റേഷനുകളും നാല് ലൈനുകളുമായാണ് ആസൂത്രണം ചെയ്തത്. ഇതിൽ മൂന്നെണ്ണം വിജയകരമായി പൂർത്തിയാക്കാൻ അധികൃതർക്ക് കഴിഞ്ഞു.
പൊതുജനങ്ങൾക്ക് മെട്രോയുടെ ഫീഡർ സർവിസ് എന്ന നിലയിൽ ട്രാം, മെട്രോ ലിങ്ക് ബസുകൾ എന്നിവയിൽ സൗജന്യമാണ് യാത്ര. ശനി മുതൽ വ്യാഴം വരെ രാവിലെ അഞ്ച് മുതൽ പുലർച്ചെ 1.30 വരെയും, വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ പുലർച്ചെ 1.30 വരെയും ട്രാമുകൾ സർവിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.