തൃശൂർ ജില്ല സൗഹൃദ വേദി ഇഫ്താർ സംഗമം അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: തൃശൂർ ജില്ല സൗഹൃദവേദി ഇഫ്താർ സംഗമം അൽ മഷാഫിലുള്ള പോഡാർ പേൾ സ്കൂളിൽവെച്ച് സംഘടിപ്പിച്ചു. വേദിയുടെ അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന പരിപാടിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു.
വേദി ഫസ്റ്റ് വൈസ് പ്രസിഡന്റ് ഷറഫ് മുഹമ്മദ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ ഇഫ്താർ സംഗമം ഉദ്ഘാടനംചെയ്തു. വേദി ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതം പറഞ്ഞു. ഷഹീർ ബാഖവി ചുഴലി റമദാൻ സന്ദേശം നൽകി. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ആശംസകൾ നേർന്നു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുൽ റഹിമാൻ, സൗഹൃദവേദി അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ് നാരായണൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, വി.കെ സലിം, എ.കെ. നസീർ, കെ.എം.എസ് ഹമീദ്, പി.മുഹസിൻ, വി.ബി.കെ മേനോൻ, വേദി ട്രഷറർ മുഹമ്മദ് റാഫി കണ്ണോത്ത്, മുഹമ്മദ് മുസ്തഫ, പ്രമോദ് മൂന്നിനി, കെ. ശ്രീനിവാസൻ, ഡെറിക്ക് ജോൺ, അഷറഫ്, റജീന സലിം, സെമി നൗഫൽ, റംഷി ബദറുദ്ദീൻ എന്നിവർ സന്നിഹിതരായി.
വനിതകൾക്കായി ത്വയ്യിബ അർഷാദ് റമദാൻ സന്ദേശം കൈമാറി. സെക്രട്ടറി അബ്ദുൽ റസാഖ് ഔദ്യോഗിക പരിപാടികൾ നിയന്ത്രിച്ചു. ഇഫ്താർ പ്രോഗ്രാം കോഓഡിനേറ്റർ അഷ്റഫ് കുമ്മംകണ്ടത്ത് ചടങ്ങിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.