ദോഹ: ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് വാർഷിക മെഗാ പ്രമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നിർവഹിച്ചു. ഗ്രാൻഡ് ഏഷ്യൻ ടൗൺ പരിസരത്ത് നടന്ന ചടങ്ങിൽ എട്ട് വിജയികൾക്കുള്ള 80,000 ഖത്തർ റിയാൽ കാഷ് പ്രൈസ് വിതരണം ചെയ്തു. ഓരോ ഭാഗ്യശാലിക്കും 10,000 റിയാലാണ് സമ്മാനമായി ലഭിച്ചത്. ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ സമ്മാന വിതരണത്തിന് നേതൃത്വം നൽകി. ഏരിയ മാനേജർ ബഷീർ പരപ്പിൽ, മാൾ മാനേജർ നവാബ്, വെയർ ഹൗസ് മാനേജർ റിയാസ്, മാർക്കറ്റിങ് മാനേജർ ഷംസീർ, എ.എം.എം. പ്രവീൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒക്ടോബർ നാലിന് തുടങ്ങി ഡിസംബർ 25 വരെ നീളുന്ന കാലയളവിൽ ഗ്രാൻഡ്മാൾ ഔട്ട്ലെറ്റുകളിൽനിന്ന് 50 റിയാലിനോ അതിന് മുകളിലോ ഷോപ്പിങ് നടത്തുന്നവർക്ക് ലഭിച്ച റാഫിൾ കൂപ്പൺ വഴി പങ്കുചേർന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. മെഗാ പ്രമോഷന്റെ അവസാനഘട്ട നറുക്കെടുപ്പ് ഡിസംബർ 26 ന് നടക്കും. എട്ടു പേർക്ക് 10,000 ഖത്തർ റിയാൽ വീതം കാഷ് പ്രൈസും മെഗാ ബമ്പർ സമ്മാനമായി രണ്ട് ബ്രാൻഡ് ന്യൂ ചങ്കാൻ സി.എസ് കാറുകളുമാണ് ഭാഗ്യവിജയികളെ കാത്തിരിക്കുന്നത്. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കൈൻസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, പ്ലാസ മാൾ (ഷോപ്പുകൾ 91, 170), ഉം ഗാർന്, അസീസിയ, എസ്ദാൻ മാൾ വുകെയർ എന്നിവയുൾപ്പെടെ എല്ലാ ഗ്രാൻഡ് മാൾ ഔട്ട്ലെറ്റുകളിലും ഈ പ്രമോഷൻ ലഭ്യമാണ്.
എല്ലാ മൂന്നു മാസക്കാലയളവിൽ നടത്തുന്ന മെഗാപ്രമോഷനുകളിലൂടെ കാറുകളും, ഗോൾഡ് ബാറുകളും, കാഷ് പ്രൈസുകളും നൽകി വിജയികളെ സൃഷ്ടിക്കാൻ ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്.
മെഗാ പ്രമോഷന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.