തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി മാ​ന​വ സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ അ​പ​ർ​ണ സെ​ൻ സം​സാ​രി​ക്കു​ന്നു

തൃ​ശൂ​ർ സൗ​ഹൃ​ദ​വേ​ദി മാ​ന​വ സൗ​ഹൃ​ദ സം​ഗ​മം

ദോ​ഹ: തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ന​വ​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക അ​പ​ർ​ണ സെ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഐ.​സി.​സി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

വേ​ദി​യു​ടെ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ൽ ത​ല​ങ്ങ​ളി​ലേ​ക്ക് അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും അ​ത് മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​ചോ​ദ​നം ആ​കേ​ണ്ട​താ​ണെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച അ​പ​ർ​ണ സെ​ൻ ഓ​ർ​മ​പ്പെ​ടു​ത്തി. മ​നു​ഷ്യ​ൻ അ​ർ​ഹി​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ സ​ഹാ​യ​വു​മാ​യി എ​ത്തു​ന്ന​ത് മാ​ന​വി​ക​ത​യു​ള്ള ബ​ന്ധ​ത്തെ ഊ​ട്ടി ഉ​റ​പ്പി​ക്കു​ന്നു. അ​പ്രി​യ സ​ത്യ​ങ്ങ​ളു​ടെ ലോ​ക​ത്തു​നി​ന്ന് പു​തു​ത​ല​മു​റ​യെ മാ​ന​വി​ക​ത​യു​ടെ ലോ​ക​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​നും സ​ത്യ​ത്തെ​യും മി​ഥ്യ​യെ​യും തി​രി​ച്ച​റി​യാ​ൻ കു​ട്ടി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തി എ​ടു​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും അ​വ​ർ സൂ​ചി​പ്പി​ച്ചു.

സെ​ക്ര​ട്ട​റി റാ​ഫി അ​ൽ ഖോ​ർ യോ​ഗം നി​യ​ന്ത്രി​ച്ചു. ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ, അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ വൈ​സ് ചെ​യ​ർ​മാ​ൻ വി.​കെ. സ​ലീം എ​ന്നി​വ​ർ മാ​ന​വ​സൗ​ഹൃ​ദം എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് റ​സാ​ഖ്‌ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റാ​ഫി ക​ണ്ണോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. അ​പ​ർ​ണ സെ​ന്നി​ന് അ​ബ്ദു​ൽ ഗ​ഫൂ​ർ മെ​മ​ന്റോ സ​മ്മാ​നി​ച്ചു.

Tags:    
News Summary - Thrissur Souhridavedi Manava Souhrida Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.