തൃശൂർ സൗഹൃദവേദി മാനവ സൗഹൃദ സംഗമം
text_fieldsദോഹ: തൃശൂർ ജില്ല സൗഹൃദവേദി കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി മാനവസൗഹൃദ സംഗമം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തക അപർണ സെൻ മുഖ്യാതിഥിയായിരുന്നു. ഐ.സി.സിയിൽ നടന്ന പരിപാടിയിൽ സൗഹൃദവേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനംചെയ്തു.
വേദിയുടെ കാരുണ്യപ്രവർത്തനങ്ങളെ കൂടുതൽ തലങ്ങളിലേക്ക് അറിയിക്കേണ്ടതാണെന്നും അത് മറ്റുള്ളവർക്ക് പ്രചോദനം ആകേണ്ടതാണെന്നും മുഖ്യപ്രഭാഷണം നിർവഹിച്ച അപർണ സെൻ ഓർമപ്പെടുത്തി. മനുഷ്യൻ അർഹിക്കുന്ന സമയത്ത് തന്നെ സഹായവുമായി എത്തുന്നത് മാനവികതയുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കുന്നു. അപ്രിയ സത്യങ്ങളുടെ ലോകത്തുനിന്ന് പുതുതലമുറയെ മാനവികതയുടെ ലോകത്തേക്ക് കൊണ്ടുവരാനും സത്യത്തെയും മിഥ്യയെയും തിരിച്ചറിയാൻ കുട്ടികളിൽ വായനാശീലം വളർത്തി എടുക്കേണ്ടതിന്റെ പ്രാധാന്യവും അവർ സൂചിപ്പിച്ചു.
സെക്രട്ടറി റാഫി അൽ ഖോർ യോഗം നിയന്ത്രിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ വി.കെ. സലീം എന്നിവർ മാനവസൗഹൃദം എന്ന വിഷയത്തിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് റസാഖ് സ്വാഗതവും ട്രഷറർ റാഫി കണ്ണോത്ത് നന്ദിയും പറഞ്ഞു. അപർണ സെന്നിന് അബ്ദുൽ ഗഫൂർ മെമന്റോ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.