ഗതാഗത നിയമലംഘനം: ജൂണിൽ 44.1 ശതമാനം കുറവ്

ദോഹ: മുൻവർഷത്തെ അപേക്ഷിച്ച് ജൂണിൽ രാജ്യത്ത് ഗതാഗത നിയമലംഘനങ്ങളുടെ എണ്ണത്തിൽ 44.1 ശതമാനം കുറവെന്ന് പ്ലാനിങ് ആൻഡ് സ്​റ്റാറ്റിസ്​റ്റിക്സ്​ അതോറിറ്റി (പി.എസ്.എ)യുടെ റിപ്പോർട്ട്.അതേസമയം, 2020 മേയ്​ അപേക്ഷിച്ച്​ ജൂണിൽ ഗതാഗതനിയമലംഘനങ്ങളിൽ 140.1 ശതമാനം വർധനയുണ്ടായി.മേയിൽ 41,421 നിയമലംഘനങ്ങൾ ജൂണിൽ 99,457 ആയി വർധിച്ചു. എന്നാൽ, 2019 ജൂണിൽ എണ്ണം 1,77,896 ആയിരുന്നു. രേഖപ്പെടുത്തിയ ഗതാഗത നിയമലംഘനങ്ങളിൽ 61 ശതമാനവും അമിതവേഗം കാരണമായിരുന്നു.

വാഹനാപകട നിരക്കിൽ മേയിലെ അപേക്ഷിച്ച് ജൂണിൽ 8.7 ശതമാനം വർധന രേഖപ്പെടുത്തിയതായും പി.എസ്.എ ചൂണ്ടിക്കാട്ടി. ജൂണിൽ 361 വാഹനാപകടങ്ങളാണുള്ളത്. മേയിൽ 332 ആയിരുന്നു. വാഹനാപകടങ്ങളിൽ 89 ശതമാനവും നിസ്സാരപരിക്കുകളാണ്. ഒമ്പത്​ ശതമാനം ഗുരുതര പരിക്കുകളും രേഖപ്പെടുത്തി. ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.3,898 വാഹനങ്ങളാണ് ജൂൺ മാസത്തിൽ രജിസ്​റ്റർ ചെയ്തത്.പ്രതിമാസ കണക്കുകളിൽ 107.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. എന്നാൽ, മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ചുശതമാനം കുറവാണ് വാഹന രജിസ്​േട്രഷനിൽ.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.