ദോഹ: വെല്ലുവിളികൾക്കും ആശയക്കുഴപ്പങ്ങൾക്കും സത്യസന്ധതയിലെ പ ോരായ്മകൾക്കിടയിലും ലോകത്ത് പ്രതീക്ഷയുടെ കാറ്റ് വീശുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടിറെസ്. വർഷങ്ങൾ നീണ്ട യുദ്ധങ്ങൾക്കൊടുവിൽ ആഫ്രിക്കയിലെ ദക്ഷിണ സുഡാനിലെ സമാധാനകരാർ, കൊറിയൻ മേഖലയിലെ സമാധാന കരാർ എന്നിവ കഴിഞ്ഞ വർഷത്തെ ചരിത്രപ്രധാനമായ കരാറുകളാണെന്നും അേൻ റാണിയോ ഗുട്ടിറെസ് പറഞ്ഞു. കൊളംബിയയിൽ, മധ്യേഷ്യയിലെ സഹകരണം, ഗ്രീസിനും മാസിഡോണിയ ക്കുമിടയിൽ തുടങ്ങി എല്ലായിടത്തും സമാധാനത്തിെൻറയും പ്രതീക്ഷയുടെയും പുലരികളാണെന്നും വർഷങ്ങ ൾക്ക് ശേഷം യു എൻ സമാധാന ദൗത്യസംഘം പശ്ചിമാഫ്രിക്കയിൽ നിന്നും ദൗത്യം പൂർത്തിയാക്കി മടങ്ങിയി രിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദോഹ ഫോറത്തിൽ സമാപന പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആ ൽഥാനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി തു ടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാധികാരത്തിൽ നടന്ന ഫോറത്തിൽ ദോഹ ഫോറം അ വാർഡിെൻറ പ്രഖ്യാപനവും നടന്നു. വൈവിധ്യത, സംവാദം, നയതന്ത്രം തുടങ്ങിയ മേഖലകളിൽ മികവ് പുല ർത്തുന്നവർക്കുള്ള ബഹുമതിയായി പ്രഥമ ദോഹ ഫോറം അവാർഡ് അടുത്ത വർഷം വിതരണം ചെയ്യും. അഞ്ച് ലക്ഷം ഡോളറാണ് അവാർഡ് സമ്മാനത്തുക.രണ്ട് ദിവസം നീണ്ടുനിന്ന ഫോറത്തിൽ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലും പ്രതിസന്ധികളിലും ഗ ഹനമായ സംവാദങ്ങളാണ് നടന്നത്. അന്താരാഷ്ട്ര തലത്തിൽ പ്രമുഖരായ പ്രഭാഷകർ, മന്ത്രിമാർ, വ്യാപാര പ്ര മുഖർ, നിയമവിദഗ്ധർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സ രീഫ്, സമാധാന നോബൽ ജേതാവ് നാദിയാ മുറാദ് എന്നിവർ മുഖ്യ പ്രഭാഷകരിൽ പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.