ദോഹ: ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതിൽ സാമുദായിക സംഘടനകൾ ശ്രദ്ധചെലുത്തണമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ (മർക്കസു ദ്ദഅവ) സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി പ്രസ്താവിച്ചു.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സാത്തർ റസ്റ്റാറന്റിൽ സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡേഴ്സ്’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഓരോ സംഘടനകളും പ്രസ്ഥാനങ്ങളും അവരവരുടെ ആശയാദർശങ്ങളിൽ കണിശത പുലർത്തുകയും വർഗീയതക്കും തീവ്രവാദത്തിനുമെതിരെ മതേതര ശക്തികളുമായി കൈകോർത്ത് പ്രവർത്തിച്ചാൽ മാത്രമെ ഫാഷിസ്റ്റ് ഭീഷണിയിൽനിന്ന് നമ്മുടെ രാജ്യത്തെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ’ -അദ്ദേഹം പറഞ്ഞു.
കേരളത്തിലും മറ്റിതര സംസ്ഥാനങ്ങളിലും കെ.എൻ.എം നടത്തുന്ന സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംസ്ഥാന ട്രഷറർ എം. അഹ്മദ് കുട്ടി മദനി വിശദീകരിച്ചു. ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. കെ.എൻ. സുലൈമാൻ മദനി, അലി ചാലിക്കര, മുജീബുറഹ്മാൻ മദനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.