ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ലോക പ്രമേഹ ദിനത്തിൽ ഇമാറ ഹെൽത്ത് കെയറുമായി സഹകരിച്ച് ഉപഭോക്താക്കൾക്കായി സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രജിസ്ട്രേഷൻ ചെയ്ത 200ൽ അധികം പേർ ക്യാമ്പിൽ പങ്കെടുത്തു. രക്തസമ്മർദം, പ്രമേഹം, ഉൾപ്പെടെ വിവിധ പരിശോധനകൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് എസ്ദാൻ വുകൈർ ഷോറൂമിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷറഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഐ.സി.സി ഉപദേശക സമിതി അംഗം കൂടിയായ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.