ദോഹ: ആരോഗ്യ സംരക്ഷണത്തിലൂടെ സന്തോഷം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന 'വെൽനസ് ചാലഞ്ചേഴ്സ് ഖത്തർ' നേതൃത്വത്തിൽ വെൽനസ് മീറ്റ്സ് ഹാപ്പിനസ് സംഗമം സംഘടിപ്പിച്ചു. കാലിക്കറ്റ് നോട്ട് ബുക് റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ഫിറ്റ്നസ്, സ്പോർട്സ് രംഗത്തെ പ്രമുഖർ പങ്കെടുത്തു. അബി ജോർജ് അധ്യക്ഷത വഹിച്ചു. ഫൈസൽ പേരാമ്പ്ര സ്വാഗതം പറഞ്ഞു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. സൈക്ലിസ്റ്റ് ശ്വേത ക്രിസ്റ്റി, അത്ലറ്റ് സക്കീർ ചീരായി, മൈൻഡ് പവർ ട്രെയിനറും ഐ.ബി.ആർ റെക്കോഡ് ജേതാവുമായ ഷഫീഖ് മുഹമ്മദ്, കോച്ച് ശരീഫ് ഗനി എന്നിവർ വിശിഷ്ട അതിഥികളായി. ഇൻഫോടെയ്ൻമെന്റ് എന്ന സെഷനിൽ ആർജെ ജിബിൻ സംസാരിച്ചു.
ലക്കി ഡ്രോയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകി. നൗഫൽ, സമീർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.
വെൽനസ് ചാലഞ്ചേഴ്സ് ഖത്തർ' സംഗമത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.