എന്തുകൊണ്ടും നല്ലത്​, ഇലക്ട്രിക് വാഹനങ്ങൾ

ഏത്​ രീതിയിൽ നോക്കിയാലും ഇലക്​ട്രിക്ക്​ വാഹനങ്ങൾ നല്ലതാണ്​. പണച്ചെലവിൻെറ കാര്യത്തിൽ മാത്രമല്ല, പ്രകൃതിക്കും നല്ലതാണ്​ ഇലക്ട്രിക് വാഹനങ്ങൾ.

2022ഓടെ രാജ്യത്തെ കാർ വിൽപനയിൽ 10 ശതമാനം ഇലക്ട്രിക് കാറുകളാക്കി ഉയർത്തുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്​. പാരമ്പര്യ കാറുകളെ അപേക്ഷിച്ച് കൂടുതൽ ഊർജ ക്ഷമതയുള്ളത് ഇലക്ട്രിക് കാറുകൾക്കാണ്. ഒരേ അളവിൽ പ്രകൃതി വാതകം ഉപയോഗിച്ച് ഇലക്ട്രിക് കാറുകൾ 520 കിലോമീറ്റർ സഞ്ചരിക്കുമെങ്കിൽ പാരമ്പര്യ കാറുകൾ 322 കിലോമീറ്റർ മാത്രമേ സഞ്ചരിക്കൂ. 100 കിലോമീറ്റർ സഞ്ചരിക്കാൻ 5.44 റിയാൽ ചെലവിൽ 17 കിലോവാട്ട് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. എന്നാൽ, ഇത്രയും ദൂരം സഞ്ചരിക്കാൻ പാരമ്പര്യ കാറിന് 24 റിയാൽ നൽകി 12 ലിറ്റർ ഇന്ധനമാണ് വേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.