10 വർഷത്തിനിടയിലെ ഖത്തറിെൻറ ലോകകപ്പ് തയാറെടുപ്പുകളിൽ ഏറെ അഭിമാനിക്കുന്നതായും ടൂർണമെൻറിനടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ രാജ്യം ഏറെ ബഹുദൂരം മുന്നിലെത്തിയതായും സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. ടൂർണമെൻറ് കിക്കോഫിന് മുമ്പായി എല്ലാ പദ്ധതികളും പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്.
ലോകകപ്പുമായി ബന്ധപ്പെട്ട ലെഗസി പദ്ധതികൾ ജനങ്ങളിൽ ഇതിനകംതന്നെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അൽ തവാദി വ്യക്തമാക്കി. എല്ലാ വാർപ്പുമാതൃകകളെയും തച്ചുടച്ച് ചരിത്രത്തിൽ സമാനതകളില്ലാത്ത ലോകകപ്പിനാണ് ഖത്തർ ആതിഥ്യം വഹിക്കുകയെന്നും ഖത്തറിെൻറയും മേഖലയുടെയും അതിലുപരി ലോകത്തിെൻറയും ടൂർണമെൻറാണിതെന്നും മിഡിലീസ്റ്റിലെയും അറബ് ലോകത്തെയും നൂറുകോടി ജനങ്ങൾക്ക് മികച്ച അനുഭവമായിരിക്കുമിതെന്നും തവാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.