ദോഹ: ‘വിഭവം കരുതണം വിപ്ലവമാകണം’ എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി)യുടെ 30ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ഗ്ലോബൽ തലങ്ങളിൽ ആയിരം കേന്ദ്രങ്ങളിൽ നടക്കുന്ന യൂത്ത് കോൺഫെറൻസിയകൾക്ക് ഖത്തറിൽ തുടക്കമായി. അസീസിയ സോണിലെ സെൻട്രൽ മാർക്കറ്റ് യൂനിറ്റിൽ നടന്ന ആദ്യ സമ്മേളനം പ്രമുഖ സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ നാനോന്മുഖ വളർച്ചക്കും വികാസത്തിനും വിഭവങ്ങളെ കരുതലോടെ ഉപയോഗിക്കണമെന്നും ധൂർത്തും ദുരുപയോഗവും ഒഴിവാക്കി വരും തലമുറക്കുവേണ്ടി ബാക്കി വെക്കാൻ മനുഷ്യർ തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഒരു ലക്ഷം മനുഷ്യരെ കേൾക്കുന്നു’ എന്ന ശീർഷകത്തിൽ നടന്ന സർവേയുടെ അവലോകന റിപ്പോർട്ട് അസീസിയ സോൺ എക്സിക്യൂട്ടിവ് സെക്രട്ടറി അഷറഫ് നരിപ്പറ്റ അവതരിപ്പിച്ചു.
അസീസിയ, എയർപോർട്ട്, ദോഹ, നോർത്ത് എന്നീ സോണുകളിലെ പത്തു കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമ്മേളനങ്ങൾ ആരിഫ് എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, നജീബ് കാന്തപുരം, അബ്ദുൽ കാലം മാവൂർ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ വെർച്വൽ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. വിവിധ പ്രവാസി സംഘടന പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.