ജിദ്ദ: മക്കയിലെ സ്വീകരണ കേന്ദ്രങ്ങളിലെത്തിയ ഹജ്ജ് തീർഥാടകരെ മസ്ജിദുൽ ഹറാമിലെത്തിക്കാൻ ഒരുക്കിയത് 1770 ബസുകൾ.
നാല് സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് തീർഥാടകരെ ഹറമിലെത്തിക്കുന്നതിനാണ് ഇത്രയും ബസുകൾ ഒരുക്കിയിരുന്നത്. നിരവധി സർവിസുകളിലായാണ് തീർഥാടകരെ ഹറമിലെത്തിച്ചത്. ഒാരോ ബസിലും ഡ്രൈവർക്കും ഗൈഡിനും പുറമെ 20 പേർക്കാണ് യാത്ര സൗകര്യമൊരുക്കിയിരുന്നത്.
സ്മാർട്ട് കാർഡുകൾ വായിച്ചു പരിശോധിച്ച ശേഷമാണ് ബസുകളിൽ തീർഥാടകരെ കയറ്റി ഹറമിലേക്ക് കൊണ്ടുപോയത്. തീർഥാടകരുടെ ലഗേജുകൾ അണുമുക്തമാക്കിയ ശേഷം മിനയിലെ താമസ സ്ഥലങ്ങളിലെത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.
ത്വവാഫിനു ശേഷം തീർഥാടകരെ ഹറമിനടുത്ത ബാബ് അലി ബസ്സ്റ്റേഷനിൽ നിന്ന് മിനയിലെത്തിക്കാൻ 200 ബസുകളും ഒരുക്കിയിരുന്നു. ചെയിൻ സർവിസ് സംവിധാനത്തിലാണ് ഇൗ ബസുകൾ സർവിസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.