വ്യ​ക്തി​ക​ൾ​ക്ക്​ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ അ​നു​വാ​ദം

റി​യാ​ദ്​: വി​ദേ​ശ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ വ്യ​ക്തി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി സൗ​ദി സ​കാ​ത്ത്, ടാ​ക്സ്, ക​സ്റ്റം​സ് അ​തോ​റി​റ്റി. ക​ര, ക​ട​ൽ മാ​ർ​ഗ​ങ്ങ​ൾ വ​ഴി വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള സേ​വ​നം അ​തോ​റി​റ്റി ആ​രം​ഭി​ച്ചു. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ അ​തോ​റി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റ് വ​ഴി നേ​രി​ട്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യും.

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​യാ​ൾ ആ​ദ്യം അ​തോ​റി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. തു​ട​ർ​ന്ന്​ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ വാ​ഹ​ന ഇ​റ​ക്കു​മ​തി സേ​വ​നം തെ​ര​ഞ്ഞെ​ടു​ത്ത് അ​പേ​ക്ഷ ന​ൽ​ക​ണം. വാ​ഹ​ന വി​വ​ര​ങ്ങ​ളും ക​സ്​​റ്റം​സ് ഡി​ക്ല​റേ​ഷ​നും പൂ​രി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്‌​ത് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഈ ​സേ​വ​നം ല​ഭി​ക്കും. ഇ​ത്​ ഓ​പ്ഷ​ണ​ലാ​ണെ​ന്നും നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും അ​തോ​റി​റ്റി സൂ​ചി​പ്പി​ച്ചു. വെ​ബ്‌​സൈ​റ്റി​ൽ സേ​വ​ന​ത്തി​നാ​യി വി​ശ​ദ​മാ​യ ഉ​പ​യോ​ക്തൃ ഗൈ​ഡ് അ​തോ​റി​റ്റി ന​ൽ​കു​ന്നു​ണ്ട്.

സേ​വ​ന​ത്തി​​ന്റെ വി​ശ​ദീ​ക​ര​ണം, വ്യ​ക്തി​ക​ൾ​ക്കാ​യി വ്യ​ക്തി​ഗ​ത വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ഘ​ട്ട​ങ്ങ​ൾ, സേ​വ​നം ല​ഭി​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​തോ​റി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റ്​ സ​ന്ദ​ർ​ശി​ച്ചു​കൊ​ണ്ട് വ്യ​ക്തി​ക​ൾ​ക്കാ​യി വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച്​ മ​ന​സ്സിലാ​ക്കാം.

ക​സ്​​റ്റം​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നു​ള്ള അ​തോ​റി​റ്റി​യു​ടെ നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണ് ഈ ​സേ​വ​ന​ത്തി​​ന്റെ ആ​രം​ഭം. ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തി​ലും കാ​ര്യ​ക്ഷ​മ​ത​യി​ലും വ​ർ​ധ​ന​ കൈ​വ​രി​ക്കു​ന്ന​തി​നും വ്യ​ക്തി​ഗ​ത ഇ​റ​ക്കു​മ​തി​ക്കാ​ർ​ക്ക് ക​സ്​​റ്റം​സ് ക്ലി​യ​റ​ൻ​സ്​ എ​ളു​പ്പ​വും വ​ഴ​ക്ക​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു.

Tags:    
News Summary - Saudi allowed import foreign vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.