റി​യാ​ദ്​ മെ​ട്രോ

റിയാദ് മെട്രോ; വിവിധ സ്റ്റേഷനുകളിലായി 5,554 പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ

റി​യാ​ദ്​: റി​യാ​ദ് മെ​ട്രോ​യു​ടെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 5,554 പ​ബ്ലി​ക്​ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ റി​യാ​ദ് സി​റ്റി​ റോ​യ​ൽ ക​മീ​ഷ​ൻ​ അ​റി​യി​ച്ചു. ബ്ലൂ, ​റെ​ഡ്​, ​യെ​ല്ലോ, പ​ർ​പ്പി​ൾ റൂ​ട്ടു​ക​ളി​ലു​ള്ള സ്​​റ്റേ​ഷ​നു​ക​ളോ​ട്​ ചേ​ർ​ന്നാ​ണ്​ 5,554 പ​ബ്ലി​ക്​ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ക​മീ​ഷ​ൻ വി​ശ​ദീ​ക​രി​ച്ചു.

ബ്ലൂ ​ലൈ​നി​ലെ ആ​ദ്യ സ്​​റ്റേ​ഷ​നാ​യ ‘സാ​ബി’​ൽ 592 പാ​ർ​ക്കി​ങ്ങു​ക​ളും കി​ങ്​ അ​ബ്​​ദു​ല്ല ഫി​നാ​ൻ​ഷ്യ​ൽ ഡി​സ്​​ട്രി​ക്​​ടി​ലെ പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സ്​​റ്റേ​ഷ​നി​ൽ 863 പാ​ർ​ക്കി​ങ്ങു​ക​ളും അ​വ​സാ​ന സ്​​റ്റേ​ഷ​നാ​യ ദാ​റു​ൽ ബൈ​ദ​യി​ൽ 600 പാ​ർ​ക്കി​ങ്ങു​ക​ളു​മാ​ണു​ള്ള​ത്.

കി​ങ്​ ഫ​ഹ​ദ് സ്‌​പോ​ർ​ട്‌​സ് സി​റ്റി സ്‌​റ്റേ​ഷ​നി​ലെ​ 883 പാ​ർ​ക്കി​ങ്​​ സ്ഥ​ല​ങ്ങ​ളാ​ണ് റെ​ഡ് ട്രാ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തെ​ന്നും ക​മീ​ഷ​ൻ പ​റ​ഞ്ഞു. യെ​ല്ലോ റൂ​ട്ടി​ൽ അ​ൽ​റാ​ബി സ്​​റ്റേ​ഷ​നി​ൽ 567 പാ​ർ​ക്കി​ങ്ങു​ക​ളും പ്രി​ൻ​സ​സ് നൂ​റ യൂ​നി​വേ​ഴ്​​സി​റ്റി സ്​​റ്റേ​ഷ​ൻ ര​ണ്ടി​ൽ 594 പാ​ർ​ക്കി​ങ്ങു​ക​ളും ഉ​ണ്ട്. പ​ർ​പ്പി​ൾ റൂ​ട്ടി​ൽ അ​ൽ ഹം​റ സ്​​റ്റേ​ഷ​നി​ൽ 592 പാ​ർ​ക്കി​ങ്​​ സ്ഥ​ല​ങ്ങ​ളും അ​ൽ ന​സീം സ്​​റ്റേ​ഷ​നി​ൽ 863 പാ​ർ​ക്കി​ങ്​​ സ്ഥ​ല​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​മീ​ഷ​ൻ അ​റി​യി​ച്ചു.

ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ പ​കു​തി​യി​ള​വ്​​​

റി​യാ​ദ്​: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും ഉ​ൾ​പ്പ​ടെ സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് റി​യാ​ദ്​ മെ​ട്രോ​യി​ലെ​ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ 50 ശ​ത​മാ​നം ഇ​ള​വ്​ അ​നു​വ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ​യും വ​യോ​ധി​ക​രെ​യും കൂ​ടാ​തെ വി​ഭി​ന്ന​ശേ​ഷി​ക്കാ​ർ, കാ​ൻ​സ​ർ രോ​ഗി​ക​ൾ, വീ​ര​ച​ര​മം പ്രാ​പി​ച്ച സൈ​നി​ക​രു​ടെ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ​ക്കു​മാ​ണ്​ റി​യാ​ദ്​ മെ​ട്രോ ട്രെ​യി​നി​ലും ബ​സി​ലും 50 ശ​ത​മാ​നം ടി​ക്ക​റ്റ്​ നി​ര​ക്കി​ള​വ്​ അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന്​ റി​യാ​ദ്​ പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Riyadh Metro; 5,554 public parking spaces at various stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.