മദീനയില്‍ വീണ്ടും മഴ; അഞ്ചു മരണം 

മദീന: പ്രവിശ്യയില്‍ വീണ്ടുമത്തെിയ മഴയെ തുടര്‍ന്നുണ്ടായ വാഹനാപകടങ്ങളിലും വെള്ളപ്പാച്ചിലിലും ഒരു സ്ത്രീയുള്‍പ്പെടെ അഞ്ചു മരണം. വാഹനാപകടങ്ങളിലാണ് നാലു പേര്‍ മരിച്ചത്. താഴ്വരയിലെ വെള്ളപ്പാച്ചിലില്‍ അകപ്പെട്ടാണ് സ്ത്രീ മരിച്ചത്. 
ഇവരുടെ കുടുംബത്തിലെ രണ്ടംഗങ്ങളെ കാണാതായി. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ സിവില്‍ ഡിഫന്‍സ് തുടരുകയാണ്. വാഹനാപകടങ്ങളിലും മറ്റും നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളക്കെട്ടില്‍ കുടുങ്ങിയ 108 പേരെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു. 
88 വാഹനങ്ങള്‍ പുറത്തെടുത്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഖാലിദ് അല്‍ജുഹാനി അറിയിച്ചു. 
ദഹീദ്, നഖ്മി, അല്‍ജുവാ, അല്‍ബുവൈര്‍, അല്‍ബൈളാഅ് എന്നീ താഴ്വരകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 
റിയാദ്, അല്‍ഖസീം, ജിദ്ദ, മദീന, മക്ക, ഹാഇല്‍ എന്നിവിടങ്ങളില്‍ വീണ്ടും മഴയത്തെുമെന്നാണ് പ്രവചനം. 
അപകട സാധ്യത മുന്നില്‍ കണ്ട് അല്‍ഖസീം പ്രവിശ്യയില്‍ വ്യാഴാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.