ദമ്മാം: കണ്ണൂര്‍ സ്വദേശി നാരായണന്‍െറ അവയവങ്ങള്‍ രണ്ടുപേരിലൂടെ ഇനിയും ജീവിക്കും. ദമ്മാമിലെ മുവാസത്ത് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂര്‍ താലിപ്പറമ്പ് നടുവിക സ്വദേശി നാരായണന്‍ പയ്യന്‍െറ (50) കരളും വൃക്കയുമാണ് ദാനം ചെയ്തത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ദമ്മാമില്‍ കഴിയുന്ന നാരായണനെ നവംബര്‍ അവസാന വാരം രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തളര്‍ന്നു വീഴുകയായിരുന്നു. ദമ്മാം മുവാസാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മസ്തിഷ്ക ആഘാതത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം മരണം സംഭവിച്ചു. ഈ സന്ദര്‍ഭത്തില്‍ നാരായണന്‍െറ കുടുംബവുമായി നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം രവി പാട്യം, ഖത്തീഫ് ഏരിയ വെല്‍ഫയര്‍ കണ്‍വീനര്‍ രാജന്‍, സുരേന്ദ്രന്‍, ബാബു എന്നിവര്‍ ബന്ധപ്പെട്ടു. കുടുംബാംഗങ്ങളുടെ അനുമതിയെ തുടര്‍ന്നാണ് അവയവങ്ങള്‍ നല്‍കാന്‍ തീരുമാനമായത്. ആരോഗ്യ മന്ത്രാലയത്തിലെ മലയാളി ഉദ്യോഗസ്ഥന്‍ ഷാജിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു. അനിതയാണ് ഭാര്യ. മക്കള്‍: അക്ഷയ, ആശലയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.