കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം  സിവില്‍ ഏവിയേഷന് നിവേദനം നല്‍കി

ദമ്മാം: കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രാദുരിതം ലഘൂകരിക്കുന്നതിന് എ 330 ഇനത്തില്‍പെട്ട വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദമ്മാമിലെ കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം സിവില്‍ എവിയേഷന് നവേദനം നല്‍കി. ഫോറം കണ്‍വീനര്‍ ടി.പി.എം. ഫസലാണ് കെ.സി മല്‍ഹോത്ര, കമാല്‍ അഹ്മദ് എന്നിവര്‍ക്കൊപ്പം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എം. സത്യവതിക്ക് നിവേദനം സമര്‍പ്പിച്ചത്. 
റീകാര്‍പറ്റിങ് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് വിമാനത്താവളത്തെ പൂര്‍വ സ്ഥിതിയിലാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് സെക്ടറില്‍ കുറവുവന്ന സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ എയര്‍ബസ് എ 330 ഗണത്തില്‍പെട്ട വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ സാധിക്കും. എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികള്‍ക്ക് സര്‍വീസ് പുനഃസ്ഥാപിക്കാന്‍ സാധിക്കുന്നതിലൂടെ മലബാര്‍ മേഖലയില്‍ നിന്നുള്ളവരുടെ യാത്രാ ദുരിതത്തിന് 90 ശതമാനവും പരിഹാരം കാണാനാവുമെന്നും റണ്‍വേ അറ്റകുറ്റപ്പണി കഴിയുന്നത് വരെ ഈ സംവിധാനം അനിവാര്യമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. 
റീകാര്‍പറ്റിങ്ങിന് ശേഷവും വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കുമോയെന്ന കാര്യത്തില്‍ ചില ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ ആശങ്കയുളവാക്കുന്നതാണ്. 
റണ്‍വേ വികസനത്തിന്‍െറ ഭാഗമായി ഭൂമി നഷ്ടമാകുന്ന പ്രദേശവാസികളുമായി  ഫോറം ചെയര്‍മാന്‍ അഹമ്മദ് പുളിക്കലിന്‍െറ നേതൃത്വത്തില്‍ രണ്ടു തവണ ചര്‍ച്ച നടത്തിയിരുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ന്യായമായ ആവശ്യങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഫോറം ഭാരവാഹികള്‍ വ്യക്തമാക്കി. 
ഇ. അഹമ്മദ് എം.പിയുടെ സഹായത്തോടെയാണ് കൂടിക്കാഴ്ചയൊരുക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.