റിയാദ്: ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി സ്മാരക സ്കോളര്‍ഷിപ് ഈ മാസം 18ന് വിതരണം ചെയ്യും. അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന പരിപാടി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ശരത് സ്വാമിനാഥന് അധ്യക്ഷത വഹിക്കും.
ആലപ്പുഴ ഡി.സി.സി പ്രസിഡൻറ് അഡ്വ. ബി. ബാബു പ്രസാദ്, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. എം. ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, പഴകുളം മധു, കെ.പി. ശ്രീകുമാര്‍, കെ.പി.സി.സി വക്താവ് അഡ്വ. അനില്‍ ബോസ്, ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് സലിം കളക്കര, കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ടി.എ. ഹമീദ്, മറിയ ഉമ്മന്‍.
ആലപ്പുഴ ഒ.ഐ.സി.സി മുന്‍ ട്രഷറര്‍ ഷിഹാബ് പോളക്കുളം, ഒ.ഐ.സി.സി നാഷനല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി സോന, സ്കോളര്‍ഷിപ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മജീദ് ചിങ്ങോലി, വൈസ് പ്രസിഡൻറ് സജി വള്ളികുന്നം, സെക്രട്ടറി ഹാഷിം ചിയാംവെളി, നൗഷാദ് കറ്റാനം എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 19 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് വിതരണം ചെയ്യുമെന്ന് പ്രസിഡൻറ് ശരത് സ്വാമിനാഥന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.