റിയാദിലെ ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്​ തുടക്കം കുറിച്ച്​ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ ദേശീയ പതാക ഉയർത്തുന്നു

സ്വന്തന്ത്ര്യദിനം കൊണ്ടാടി സൗദിയിലെ ഇന്ത്യൻ സമൂഹം

റിയാദ്​: 78ാമത്​ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ച്​ സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം. വിപുലമായ ആ​ഘോഷ പരിപാടികളാണ്​ റിയാദിലെ ഇന്ത്യൻ എംബസി ഒരുക്കിയത്​. രാവിലെ 8.30ഓടെ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ എംബസി അങ്കണത്തിൽ ത്രിവർണ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷപരിപാടികൾക്ക്​ തുടക്കമായി. 


വർണാഭമായ വിവിധ സാംസ്​കാരിക പരിപാടികൾ അതോടൊന്നിച്ച്​ അരങ്ങേറി. റിയാദിലെ ഇന്ത്യൻ സ്​കൂകളിൽനിന്നുള്ള കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും നൃത്തനൃത്യങ്ങൾ അവതരിപ്പിക്കുകയും ചെയ്​തു. എംബസി ഉദ്യോഗസ്​ഥർ, മാധ്യമപ്രവർത്തകർ, പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്നുള്ളവർ ഉൾപ്പടെ അഞ്ഞൂറോളം ആളുകൾ ആഘോഷപരിപാടിയിൽ പ​ങ്കെടുക്കാനെത്തി. 


തുടർന്ന്​ എംബസി ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ സദസിനെ അഭിസംബോധന ചെയ്​ത അംബാസഡർ, രാഷ്​ട്രത്തോടും ലോകത്താകെയുള്ള ഇന്ത്യാക്കാരോടുമുള്ള രാഷ്​ട്രപതി ദ്രൗപതി മുർമുവി​െൻറ സന്ദേശം​ വായിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം കൂടുതൽ ശക്തിപ്പെട്ടുവരുന്നതിനെ പരാമർശിച്ച അം​ബാസഡർ സൗദിയിലെ പ്രവാസി ഇന്ത്യാക്കാർ അഭിവാദ്യങ്ങൾ അർപ്പിച്ചു. 


ഇന്ത്യ ലോകത്തിന്​ നൽകുന്ന ഏറ്റവും പൗരാണികവും ഉദാത്തവുമായ സന്ദേശമാണ്​ ‘വസുധൈവക കുടുംബക’മെന്നതെന്നും ലോകം മുഴുവൻ ഒറ്റ കുടുംബമാണെന്നാണ്​ അതി​െൻറ അർത്ഥമെന്നും അംബാസഡർ ചൂണ്ടിക്കാട്ടി.

ആഘോഷങ്ങൾക്ക്​ മുന്നോടിയായി സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ കമ്പയിനിൽ എംബസി ഉദ്യോഗസ്​ഥരുടെ കുടുംബങ്ങളും പ്രവാസി ഇന്ത്യൻ സമൂഹവും പങ്കാളികളായി. തലേദിവസം സംഘടിപ്പിച്ച ‘വിഭജന ഭീകരതയുടെ ഓർമദിന’ പരിപാടിയിലും ഇന്ത്യൻ സമൂഹം പ​ങ്കെടുത്തു. 



 


Tags:    
News Summary - Indian community in Saudi Arabia celebrates Indian Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.