റിയാദ്: തുര്‍ക്കിയിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചത് മൂന്ന് സൗദി പൗരന്മാരാണെന്ന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. നേരത്തേ മരിച്ചവരുടെ എണ്ണത്തില്‍ വ്യത്യസ്ത കണക്കുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.
ഈ സാഹചര്യത്തിലാണ് കോണ്‍സുലേറ്റ് വിശദീകരണവുമായി രംഗത്തു വന്നത്. മരിച്ചവരില്‍ സൗദി എയര്‍ലൈന്‍സ് യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്ന അഫ്ഗാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരും മരിച്ചവരിലുണ്ട്. ഇവരെ കൂടി കൂട്ടിയാണ് മരിച്ചവരുടെ എണ്ണം നല്‍കിയത്. എന്നാല്‍ പിന്നീട് പാസ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് ഇത് ബോധ്യമായത്.
സൗദി പൗരന്മാരെ കാണാനില്ളെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ നിസ്സാര പരിക്കുകളോടെ വിവിധ ആശുപത്രികളിലുണ്ടെന്നും കോണ്‍സുലേറ്റിനെ ഉദ്ധരിച്ച് സൗദി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. ചിലരെല്ലാം ആശുപത്രി വിട്ടു.
ഭീകരാക്രമണത്തെ സല്‍മാന്‍ രാജാവ്, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ ശക്തമായി അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.