യാംബു: മൂന്നു പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന കൊല്ലം ചാത്തന്നൂർ സ്വദേശി സാബു കുഞ്ഞൂഞ്ഞിന് യാംബു ട്രോണോക്സ് മലയാളി അസോസിയേഷൻ യാത്രയയപ്പ് നൽകി. യാംബുവിലെ പ്രമുഖ കെമിക്കൽ കമ്പനിയായ ട്രോണോക്സിലെ സേവനം പൂർത്തിയാക്കിയാണ് സാബു കുഞ്ഞൂഞ്ഞ് നാട്ടിലേക്ക് പോകുന്നത്. റോയൽ കമീഷനിലെ ശഹീൻ ഹോട്ടലിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ട്രോണോക്സ് മലയാളി അസോസിയേഷൻ പ്രസിഡൻറ് സലീം കോയക്കുട്ടി അധ്യക്ഷത വഹിച്ചു. സാബു കുഞ്ഞൂഞ്ഞിനുള്ള ഉപഹാരം തോമസ് ഫിലിപ് സമ്മാനിച്ചു. ഒ.പി. സുബൈർ, ഷംസുദ്ദീൻ ഹുസൈൻ, റലിഷ് രാജൻ, നിയാസ് യൂസുഫ്, സലീം വേങ്ങര, സോജി ജേക്കബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.