ജുബൈൽ: ജുബൈൽ ഇസ്ലാഹി മദ്റസയുടെ കീഴിൽ ഹലാ ട്രാക്ക് 2024 സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. അബു അലി ദ്വീപിലെ സിപ്കം ബീച്ച് ക്യാമ്പിൽ നടന്ന പരിപാടി എസ്.ഐ.ഐ.സി ജനറൽ സെക്രട്ടറി സലീം കടലുണ്ടി ഉദ്ഘാടനം ചെയ്തു.
മാർച്ച് പാസ്റ്റ്, ഡ്രിൽ, ഫുട്ബാൾ, വടം വലി, കബഡി, റിലേ തുടങ്ങി അമ്പതിലധികം ഇനങ്ങളിലായി നൂറോളം മത്സരാർഥികൾ സ്പോർട്സ് മീറ്റിൽ പങ്കെടുത്തു. മീറ്റിൽ യഥാക്രമം അൽഫലാഹ്, അൽഫൗസ് ടീമുകൾ കിരീടം നേടി. പി.എൻ. ഷഫീഖ്, ഹാരിസ് കടലുണ്ടി, മുനീർ ഹാദി, സനീജ്, ഫൈസൽ പുത്തലത്ത്, യു.വി. ഹാരിസ്, അസ്ഹർ നിമിൽ, ഷമീം മാഹി, അബ്ദുസത്താർ കണ്ണൂർ, അബ്ദുൽ വഹാബ്, ഷിബിൻ ഗസാലി, ഇർഷാദ് കാലിക്കറ്റ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.