ജിദ്ദ: കാലയവനികക്കുള്ളിൽ മറഞ്ഞ എം.ടി. വാസുദേവൻ നായർക്ക് സംഗീത സാന്ദ്രമായ അർച്ചനയിലൂടെ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് അനുശോചന പരിപാടി സംഘടിപ്പിച്ചു. എം.ടിയുടെ സിനിമയിൽനിന്നുള്ള ജനമനസ്സുകളിൽ ഇടംപിടിച്ച ഒരുപിടി ഗാനങ്ങൾ ആലപിച്ചായിരുന്നു അദ്ദേഹത്തിനുള്ള അർച്ചന. മിർസ ഷരീഫ്, മൻസൂർ ഫറോക്ക് എന്നിവർ ഗാനമാലപിച്ചു. അഷറഫ് അൽഅറബി, അഡ്വ. ഷംസുദ്ദീൻ ഓലശ്ശേറ്റി, ആഷിക്ക് റഹ്മാൻ, ഹിഫ്സുറഹ്മാൻ, ശമർജാൻ, നൗഷാദ് കളപ്പാടൻ, ഷാജഹാൻ ബാബു, ജ്യോതി കുമാർ, ഖദീജ ബീഗം തുടങ്ങിയവർ നേതൃത്വം നൽകി. ഷാനു കീ ബോർഡും രാജൻ തുവ്വൂർ തബലയും വായിച്ചു. റജിയ വീരാൻ, പ്യാരി മിർസ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.