?????? ?????????????????? ?????????? ????????? ????????? ?????????? ??????????? ????????????? ???????????? ???????

കണ്‍വേയര്‍ ബെല്‍റ്റ് കേടായി;  റിയാദ് വിമാനത്താവളം തിരക്കില്‍ മുങ്ങി

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ ലഗേജ് കൊണ്ടുപോകുന്ന കണ്‍വേയര്‍ ബെല്‍റ്റ് പൊട്ടിയതിനെ തുടര്‍ന്ന് മലയാളികളുള്‍പ്പെടെ നിരവധി യാത്രക്കാര്‍ കുടുങ്ങി. സൗദി എയര്‍ലൈന്‍സ്, നാസ് എയര്‍വേയ്സ് എന്നിവയുടെ വിമാനങ്ങളാണ് മുടങ്ങിയത്. ഹൈദരാബാദ്, കൊച്ചി, ബംഗ്ളാദേശ്, പാകിസ്താന്‍, മൊറോകോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ മുടങ്ങിയതോടെ വിമാനത്താവളം തിരക്കില്‍ വീര്‍പ്പു മുട്ടി. ലഗേജുകളും കൈക്കുഞ്ഞുങ്ങളുമായി നൂറു കണക്കിന് കുടുംബങ്ങളാണ് വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്. വ്യാഴാഴ്ച രാത്രി കണ്‍വേയര്‍ ബെല്‍റ്റ് പൊട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ലഗേജുകള്‍ കെട്ടിക്കിടന്ന് ഹൈദരാബാദിലേക്കുള്ള വിമാനമാണ് ആദ്യം മുടങ്ങിയത്. മണിക്കൂറുകള്‍ കഴിഞ്ഞും അധികൃതരുടെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടാകാതിരുന്നതിനാല്‍ യാത്രക്കാര്‍ ബഹളം വെച്ചു. പ്രശ്നം രൂക്ഷമായപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായം തേടി. ഇവരത്തെിയാണ് തിരക്ക് ശാന്തമാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് പോകേണ്ട റിയാദ്-നെടുമ്പാശ്ശേരി വിമാനവും ലഗേജുകള്‍ പോകാത്തതുകാരണം മുടങ്ങിയതോടെ വിമാനത്താവളത്തില്‍ അക്ഷരാര്‍ഥത്തില്‍ നിന്ന് തിരിയാനിടമില്ലാതായി. 250 ഓളം മലയാളികളാണ് ടെര്‍മിനലിനുള്ളില്‍ കഴിയുന്നത്. വ്യാഴാഴ്ച രാത്രി 12 ഓടെ വിമാനത്താവളത്തിലത്തെിയവരാണിവര്‍. പലര്‍ക്കും ബോഡിങ് പാസ് കൊടുത്തതു തന്നെ വെള്ളിയാഴ്ച രാവിലെയാണ്. അപ്പോഴും വിമാനം എത്ര മണിക്ക് പോകുമെന്ന് പറയാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. കൊച്ചിക്ക് പോകേണ്ട വിമാനം പിന്നീട് ഹൈദരാബാദിലേക്ക് അയച്ചു. ബംഗ്ളാദേശിലേക്കുള്ള വിമാനത്തില്‍ യാത്രക്കാരെ കയറ്റിയതിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞ് ഇറക്കി ആ വിമാനം അമേരിക്കയിലേക്ക് വിട്ടു. സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നത്. പലരും അവശരാണ്. വിമാനത്താവളത്തിലുള്ളവര്‍ക്ക് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ ഭക്ഷണം നല്‍കിയതായി കൊച്ചി വിമാനത്തിലെ യാത്രക്കാരിലൊരാളായ ശുക്കൂര്‍ പറഞ്ഞു. ഈ വിമാനം എപ്പോള്‍ പോകുമെന്ന് രാത്രി വൈകിയും തീരുമാനമായിട്ടില്ല. ശനിയാഴ്ച രാവിലെ പോകേണ്ട കൊച്ചി വിമാനത്തിന്‍െറ കാര്യത്തിലും തീരുമാനമായിട്ടില്ളെന്നാണ അറിയുന്നത്. സാങ്കേതിക തകരാര്‍ മൂലം യാത്രക്കാര്‍ക്ക് നേരിട്ട പ്രയാസത്തില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. വിമാനങ്ങള്‍ ഒന്നൊന്നായി മുടങ്ങിയതോടെ ലഗേജുകള്‍ ടെര്‍മിനലില്‍ കുന്നു കൂടി. 70000 ബാഗുകള്‍ കൊണ്ടുപോകാന്‍ ശേഷിയുള്ള കണ്‍വേയര്‍ ബെല്‍റ്റാണ് തകരാറായത്. ലഗേജുകള്‍ കണ്‍വേയര്‍ ബെല്‍റ്റു വഴി പോകാത്തതിനാല്‍ ടെര്‍മിനലിന് പുറത്തേക്ക് കൊണ്ടുപോയി ചെറിയ വാഹനങ്ങളിലാണ് വിമാനത്തിലേക്ക് കൊണ്ടുപോയത്. അധികം വൈകാതെ വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ വിമാനത്താവളത്തിലെ തിരക്കിന്‍െറ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതില്‍ പലതും പഴയതാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.  

മുദ്രാവാക്യവും പ്രതിഷേധവുമായി മലയാളികള്‍
റിയാദ്: വെള്ളിയാഴ്ച പുലര്‍ച്ചെ പോകേണ്ട കൊച്ചി സൗദിയ വിമാനം വൈകിട്ടും പുറപ്പെടാതായതോടെ 250 ഓളം വരുന്ന മലയാളി യാത്രക്കാര്‍ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ മുദ്രാവാക്യം മുഴക്കി. വെള്ളിയാഴ്ച വൈകിട്ടാണ് മുദ്രാവാക്യം വിളികളും പ്രതിഷേധവും അരങ്ങേറിയത്. ‘വീ വാന്‍ഡ് കൊച്ചിന്‍ ഫൈ്ളറ്റ’് എന്ന് വിളിച്ചാണ് സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ കൗണ്ടറിനു മുന്നില്‍ തടിച്ചു കൂടിയത്. മുദ്രാവാക്യം വിളി രുക്ഷമായതോടെ സൗദി എയര്‍ലൈന്‍സ് അധികൃതരത്തെി ജിദ്ദയില്‍ നിന്ന് വിമാനം വരുന്നുണ്ടെന്നും അതില്‍ കയറ്റി വിടാമെന്നും പറഞ്ഞതോടെ പ്രതിഷേധക്കാര്‍ ശാന്തരായത്. കണ്‍വേയര്‍ ബെല്‍റ്റ് പൊട്ടിയതിനാല്‍ രാത്രി വൈകിയും വിമാനത്താവളത്തില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.