മകന്‍െറ മരണത്തില്‍ ദുഃഖമില്ല –മുസ്ലിം അല്‍ ബലവി

മദീന: മകന്‍െറ മരണത്തില്‍ ഒരു ദുഃഖവുമില്ളെന്നും പുണ്യഭൂമിയുടെ പവിത്രത മാനിക്കാത്ത ഹീന കൃത്യമാണ് മകന്‍െറ ഭാഗത്തു നിന്നുണ്ടായതെന്നും മദീന ഹറമിനടുത്ത് ചാവേര്‍ സ്ഫോടനം നടത്തിയ യുവാവിന്‍െറ പിതാവ്. സ്ഥലത്തിന്‍െറയും കാലത്തിന്‍െറയും രാജ്യത്തിന്‍െറയും മുസ്ലിംകളുടെയും പവിത്രത മാനിക്കാത്ത നടപടികളാണ് മകന്‍െറ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും സൗദി സേനയായ നാഷണല്‍ ഗാര്‍ഡ് ജോലിക്കാരന്‍ കൂടിയായിരുന്ന മുസ്ലിം അല്‍ബലവി വെളിപ്പെടുത്തി.
സുരക്ഷ ഉദ്യോഗസ്ഥര്‍ മരണപ്പെട്ടതിലും അവര്‍ക്ക് പരിക്കേറ്റതിലും ഞാന്‍ അതീവ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. ഇയാളുടെ മകന്‍ നാഇര്‍ മുസ്ലിം ഹമ്മാദ് അന്നുജൈദി അല്‍ ബലവിയാണ് മദീന പള്ളിക്ക് സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മദീനയില്‍ സുരക്ഷ ചുമതലയുണ്ടായിരുന്ന നാലു സൈനികരും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തേ നാഷണല്‍ ഗാര്‍ഡ് സേനയുടെ ഭാഗമായി രാജ്യത്തിനു വേണ്ടി സേവനം ചെയ്ത ആളാണ് താനെന്ന് മുസ്ലിം അല്‍ ബലവി പറഞ്ഞു. മതത്തിനും രാജ്യത്തിനും എന്‍െറ രാജാവിനും സേവനം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. മകന്‍െറ നിഗൂഢമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞില്ല. പുകവലിക്കാരനായിരുന്നു അവന്‍.
മയക്കു മരുന്ന് കേസിലും മുമ്പ് അകപ്പെട്ടിരുന്നു. നാഷണല്‍ ഗാര്‍ഡ് സേനയില്‍ അവനും ജോലി ചെയ്തിരുന്നു. അവനെ സേനയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. മുടി നീട്ടി വളര്‍ത്തിയ നിലയില്‍ കണ്ടപ്പോഴാണ് അവന്‍ സൈന്യത്തിലൊന്നുമല്ളെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടതാണെന്നും എനിക്ക് മനസ്സിലായത്. പിന്നീട് തബൂക്കില്‍ ഒരു ടെലികോം കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും കമ്പ്യൂട്ടര്‍ കോഴ്സിന് ചേരണമെന്നും പറഞ്ഞു.
അതിനു ശേഷം അവന്‍ അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് അവനെക്കുറിച്ച് അറിയാന്‍ ശ്രമിച്ചപ്പോഴൊക്കെ ഓഫ് ചെയ്ത നിലയിയായിരുന്നു. ഒന്നിലധികം തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പിന്നീട് മദീനയിലെ സ്ഫോടനത്തിനു ശേഷമാണ് അത് നടത്തിയത് അവനാണെന്ന് അറിയിരുന്നത്. മകന്‍െറ ചെയ്തികളില്‍ കുടുംബത്തിലെ മറ്റാര്‍ക്കും പങ്കില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.