ജിദ്ദ: തീവ്രവാദം ആഗോള ഭീഷണിയാണെന്നും ഫലപ്രദമായി ചെറുക്കണമെന്നും സൗദി മന്ത്രി സഭ ആവശ്യപ്പെട്ടു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ അധ്യക്ഷതയില്‍ ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട് ആവര്‍ത്തിച്ചത്. ഭീകരതയെ തുരത്താന്‍ സൗദി പ്രതിജ്ഞാബദ്ധമാണ്. അവരുടെ വരുമാന സ്രോതസ്സുകള്‍ കണ്ടത്തെി ഈ വിപത്തിനെ ഇല്ലാതാക്കാന്‍ മറ്റു രാജ്യങ്ങളുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും യോഗം വ്യക്തമാക്കി. ഫ്രാന്‍സിലെ നീസിലുണ്ടായ ഹീനമായ ആക്രമണത്തെ അപലപിച്ചു. ദുരന്തത്തില്‍ ഫ്രാന്‍സിന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഉറ്റവര്‍ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി യോഗം അറിയിച്ചു. തുര്‍ക്കിയില്‍ സൈനിക നീക്കത്തെ ചെറുത്തു തോല്‍പിച്ച് സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവന്ന നടപടിയെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഭരണാധികാരികളെയും ജനങ്ങളെയും അഭിനന്ദിച്ചു. ഈ വര്‍ഷം 60 ലക്ഷം ഉംറ തീര്‍ഥാടകരാണ് എത്തിയത്. അവര്‍ക്ക് വിജയകരമായ രീതിയില്‍ ഉംറ നിര്‍വഹിക്കാന്‍ അവസരമൊരുക്കിയ എല്ലാ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് അഭിനന്ദിച്ചു. പെരുന്നാള്‍ ദിനത്തില്‍ സല്‍മാന്‍ രാജാവിന് ഈദാശംസ നേര്‍ന്ന വിവിധ രാഷ്ട്രത്തലവന്മാര്‍ക്ക് കാബിനറ്റ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.