മമ്പാട് എം.ഇ.എസ് കോളജ് അലുംനി മെമ്പര്‍ഷിപ്പ് കാമ്പയിന്‍

ജിദ്ദ:  മമ്പാട് എം.ഇ.എസ് കോളജ് അലുംനി അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജിദ്ദയില്‍ അലുംനി അസോസിയേഷന്‍ മുഖ്യ രക്ഷാധികാരി അബ്്ദുറഹ്്മാന്‍ വണ്ടൂര്‍  ഗഫൂര്‍ മമ്പാടിന് നല്‍കി നിര്‍വഹിച്ചു.  യോഗത്തില്‍ അസൈന്‍ ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ചു. നിസാം മമ്പാട്  ഉദ്്ഘാടനം ചെയ്തു. ഹുസൈന്‍ ചുള്ളിയോട്, ശശികുമാര്‍ പങ്ങോട്ടില്‍, യഅ്കുബ് പുവത്തി, ഹക്കീം എടവണ്ണ,  ഗഫൂര്‍ മമ്പാട്, അസിസ് വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ലത്തീഫ് മലപ്പുറം, ഹുസൈന്‍ കൊക്കരണി, മന്‍സൂര്‍  എടവണ്ണ, ഫിറോസ് ബാബു ഒതായി, ഹംസ എലാന്തിക്കല്‍, നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സൗദിയിലുള്ള പൂര്‍വ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് സാഹിത്യമത്സരം നടത്താന്‍ തീരുമാനിച്ചു. റഹ്്മത്തുല്ല വണ്ടൂര്‍ സ്വാഗതവും അഡ്വ. ശരീഫ് കിഴിശ്ശേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.