ജിദ്ദ: ഫോക്കസ് സൗദി സംഘടിപ്പിച്ച ടിപ്സ് മോഡല്‍ മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാദ് അസീസ് സിയാദി, അമ്രാന്‍ സലീം (പ്ളസ് ടു) ഷൈമ ഹാഫിസ്, ഡാനി റോബര്‍ട്ട് (പ്ളസ് വണ്‍) തുടങ്ങീയവര്‍ മെഡിക്കല്‍ എഞ്ചിനീയറിങ് വിഭാഗങ്ങളില്‍ ജിദ്ദയില്‍ നിന്ന് സമ്മാനാര്‍ഹരായി. വിജയികള്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജ് അലൂമിനി സ്പോണ്‍സര്‍ ചെയ്തു. എം ഇ.എസ് എഞ്ചി. കോളജ് അലൂമിനി പ്രതിനിധികളായ റിഷാദ്, നൗഫല്‍, ഷഹീര്‍ തുടങ്ങിയര്‍ പരിപാടിയില്‍ പങ്കെടുത്തു
തുടര്‍ന്ന് നടന്ന ‘ടാലന്‍റ്് ടീന്‍സ് ദ പര്‍പ്പസ് പ്രോഗ്രാമി‘ല്‍ ഡോ. ഇസ്മഈല്‍ മരിതേരി വിദ്യാര്‍ഥികളുമായി സംവദിച്ചു. മികച്ച വിദ്യാഭ്യാസംനേടുന്നതോടൊപ്പം ശരിയായ വ്യക്തി ബന്ധങ്ങള്‍ കെട്ടിപ്പടുക്കുകയും മനുഷ്യ സഹചമായ അനുകമ്പ കൈമോശം വരാതെ അനുയോജ്യമായ തൊഴില്‍ മേഖലയില്‍ വ്യക്തിത്വം കാത്തുസൂക്ഷിക്കാനും നാം പ്രതിജ്ഞാബദ്ധരാവണമെന്ന് അദ്ദേഹം പറഞ്ഞു. ടിപ്സ് ജിദ്ദ കോ ഓര്‍ഡിനേറ്റര്‍ ഷാഹിദ് ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ടാലന്‍റ്് ടീന്‍സ് കോഓര്‍ഡിനേറ്റര്‍ അന്‍ഷദ് മാസ്റ്റര്‍ സ്വാഗതവും ഫോക്കസ് സൗദി ഫിനാന്‍സ് മാനേജര്‍ ബാസില്‍ അബ്്ദുല്‍ ഗനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.