?????????? ?????? ???????? ??????? ?????????

നാടന്‍ കാഴ്ചകളൊരുക്കി യാമ്പുവിലെ വെള്ളിയാഴ്ചച്ചന്ത

യാമ്പു: പതിറ്റാണ്ടുകളുടെ പഴക്കമുള്ള യാമ്പുവിലെ വെള്ളിയാഴ്ച ചന്ത ഇപ്പോഴും സജീവം.  ഉപയോഗിച്ച തുണിത്തരങ്ങള്‍,വീട്ടു സാധനങ്ങള്‍, പ്ളാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ തുടങ്ങി പഴയതും പുതിയതുമായ  നിത്യോപയോഗ വസ്തുക്കള്‍ വാങ്ങാന്‍  യാമ്പുവിലെ  അബീ ഉബൈദ ആമിറു ബിന് ജറാഹ് മസ്ജിദിന് അടുത്തുള്ള വിശാലമായ മൈതാനിയിലേക്കു വന്നാല്‍ മതി. എല്ലാ വെള്ളിയാഴ്ചയും പ്രഭാത നമസ്കാരശേഷം ആരംഭിക്കുന്ന ചന്ത ഉച്ചക്ക്  മൂന്ന് മണിവരെ നീണ്ടു നില്‍ക്കും. യാമ്പുവിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന സ്വദേശികളും വിദേശികളുമായ കച്ചവടക്കാരാണ് അവരുടെ വില്‍പന സാധനങ്ങളുമായി ഈ ചന്തയില്‍  എത്തുന്നത്. ഉപയോഗിച്ച സാധനങ്ങള്‍ പ്രത്യേകം ഇനങ്ങളാക്കി ആകര്‍ഷണീയമായ രീതിയില്‍ സംവിധാനിച്ചാണ് ഇവിടെ കച്ചവടം പൊടി പൊടിക്കുന്നത്. ബംഗാളികളായ തൊഴിലാളികളാണ് പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരില്‍ അധികവും. സ്വദേശികളായ ഗ്രാമീണരായ അറബികള്‍ അവര്‍ വളര്‍ത്തുന്ന നാടന്‍ കോഴി, താറാവ് തുടങ്ങിയവയുമായി ഇവിടെ വില്‍പനക്കത്തെുന്നു. ഇരുപത് റിയാല്‍ കൊടുത്താല്‍ ഒരു കോഴിയേയോ താറാവിനേയോ വാങ്ങാം. ഫിലിപ്പിനോകളായ വിദേശികള്‍ ഇവയെ  വളര്‍ത്താനും ഭക്ഷണമാക്കുവാനുമായി  കൊണ്ട് പോകുന്നു. 
 യാമ്പുവിലെ  ഈ വെള്ളിയാഴ്ച ചന്ത പതിറ്റാണ്ടുകളായി സജീവമായി നടക്കുന്നുവെന്ന് മാര്‍ക്കറ്റില്‍ ബ്ളാങ്കറ്റുകള്‍ വില്‍പന നടത്തുന്ന പ്രായം കൂടിയ സ്വദേശി കച്ചവടക്കാരനായ ഉസാമ പറഞ്ഞു.
 പഴയ കാലത്ത് പ്രാദേശിക കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലത്തെിക്കാനായിരുന്നു യാമ്പുവിലെ ഗ്രാമീണ കാര്‍ഷിക ചന്ത നടത്തിയിരുന്നത്.  
അത് വികസിച്ചതാണ് ഇപ്പോള്‍ ഇവിടെയുള്ള വെള്ളിയാഴ്ച സൂക്ക് എന്ന് യാമ്പുവിലെ പഴമക്കാര്‍ പറയുന്നു. പലവ്യഞ്ജന സാധനങ്ങള്‍, പച്ചക്കറികള്‍, ചെരുപ്പുകള്‍, പാത്രങ്ങള്‍, ചെറുതും വലുതുമായ മറ്റ് വീട്ടുപകരണങ്ങള്‍, എല്ലാ തരത്തിലുമുള്ള തുണിത്തരങ്ങള്‍ മുതലായ സാധനങ്ങള്‍ സാധാരണക്കാരായ ആളുകള്‍ക്ക് മിതമായ നിരക്കില്‍ ഈ സൂക്കില്‍ നിന്ന് വാങ്ങാന്‍ കഴിയുന്നു. 
ബംഗ്ളാദേശ്, സിറിയ,നേപ്പാള്‍, മിസ്ര്‍, ഫിലിപ്പിനോ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് ഉപഭോക്താക്കളില്‍ അധികവും. മലയാളികളുടെ സാന്നിധ്യം അല്‍പം കാണുന്നത് പച്ചക്കറികള്‍ വില്‍ക്കുന്ന സ്ഥലത്താണ്. പച്ചക്കറികളുടെയും  പഴങ്ങളുടെയും മത്തേരം ഇനങ്ങള്‍ ഇവിടെ ലഭ്യമാണ്.  
പതിനഞ്ച് കിലോ വരെ ഭാരമുള്ള മത്തനും കുമ്പളവും വത്തക്കയുമെല്ലാം ഇവിടെ കാണാന്‍ കഴിയും. സാധനങ്ങള്‍ വാങ്ങാന്‍ കുട്ടികളോടൊത്തു വരുന്നവരെ ഉദ്ദേശിച്ച്  ഐസ് വില്‍പനയും കടല മസാലകള്‍ ചേര്‍ത്ത് വേവിച്ചു വില്‍പന നടത്തുന്നതും മറ്റു ഭക്ഷണ വിഭവങ്ങളും  വെള്ളിയാഴ്ച ചന്തയുടെ  പ്രത്യേകതയാണ്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.