മക്ക: മക്ക ഹറമിൽ ഖത്മുൽ ഖുർആനിൽ പെങ്കടുത്തത് 20 ലക്ഷത്തിലധികമാളുകൾ. വിശുദ്ധ റമദാനിെൻറ 29ാം രാവിലാണ് തീർഥാടകരടക്കം ഇത്രയും ആളുകൾ ഹറമിൽ സംഗമിച്ചത്. 27ാം രാവിൽ ഹറമിലെത്തിയത് ഏകദേശം 15 ലക്ഷമാളുകളാണ്.
റമദാൻ അവസാന വെള്ളിയാഴ്ചയും ഖത്മുൽ ഖുർആനും ഒരുമിച്ച് വന്നതാണ് ആളുകളുടെ എണ്ണം കൂടാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. നമസ്കാരത്തിനും പ്രാർഥനക്കും ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുറഹ്മാൻ സുദൈസ് നേതൃത്വം നൽകി.
പാപമോചനത്തിനും നരകമുക്തിക്കും രാജ്യത്തിെൻറയും മുസ്ലിം രാജ്യങ്ങളുടെയും രക്ഷക്കും സ്ഥിരതക്കും സമാധാനത്തിനും വേണ്ടി ഹറം ഇമാം പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.