റിയാദില്‍ ഐ.എസ് ഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; സഹായി പിടിയില്‍

റിയാദ്: സൗദി തലസ്ഥാനത്ത് ചൊവ്വാഴ്ച വൈകീട്ടുണ്ടായ ഏറ്റുമുട്ടലില്‍ ഐ.എസ് ബന്ധമുള്ളയാള്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാ വക്താവ് വ്യക്തമാക്കി. 
റിയാദ് നഗരത്തിന്‍െറ കിഴക്ക് ഭാഗത്ത് ഈസ്റ്റ് റിങ് റോഡിലെ എക്സിറ്റ് 13നടുത്തുള്ള അര്‍റയാന്‍ വില്ളേജിലെ കെട്ടിടത്തില്‍ ഐ.എസ് ബന്ധമുള്ളയാള്‍ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനത്തെുടര്‍ന്ന് സുരക്ഷാവിഭാഗം നടത്തിയ പരിശോധനയിലാണ് തീവ്രവാദിയെ കണ്ടത്തെിയത്.  പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ തീവ്രവാദി സുരക്ഷാവിഭാഗത്തോട് ചെറുത്തുനിന്നു. 
ആയുധം ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ സേന തിരിച്ച് വെടിവെച്ചപ്പോഴാണ്  തീവ്രവാദി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹായിയെ  പിടികൂടിയിട്ടുണ്ടെന്ന് വക്താവ് വ്യക്തമാക്കി. 
രണ്ട് പേരുടെയും പേരു വിവരങ്ങളോ മറ്റു വിശദാംശങ്ങളോ സുരക്ഷാവിഭാഗം പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.