റിയാദ്: 2034 ലോകകപ്പ് തീർച്ചയായും അത്ഭുതകരമായിരിക്കുമെന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പറഞ്ഞു. ലോകകപ്പ് ആതിഥേയത്വത്തിന് സൗദി അറേബ്യയെ തെരഞ്ഞെടുത്തത് പ്രഖ്യാപിച്ച് ഫിഫ എക്സ്ട്രാ ഓർഡിനറി കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ ഫെഡറേഷനുകളിൽ നിന്നുമുള്ള ഈ സമ്പൂർണ സമവായത്തിൽ ഞാൻ സന്തുഷ്ടാനാണ്.
കളിയിലെ ഏറ്റവും വലിയ ടൂർണമെന്റാണ് ലോകകപ്പ് എന്നും എല്ലാ ജനങ്ങളും ഒരു ആഘോഷത്തെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നമ്മൾ ഫുട്ബാളിൽ ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുന്നു. ലോകകപ്പ് എല്ലാ ആളുകളുടെയും കൂടിച്ചേരലിന്റെ സ്ഥലമാണ്.
ലോകം നിരവധി സംഘർഷങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും കടന്നുപോകുന്നു. പക്ഷേ ഫുട്ബാളിന് മാത്രമേ ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ കഴിയൂവെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.