റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിക്കുന്ന സ്വദേശി പൗരന്മാരുടെ എണ്ണം ഉയരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ മാത്രം 37,000ത്തിലധികം സ്വദേശി പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലിക്ക് ചേർന്നു.
നാഷനൽ ഒബ്സർവേറ്ററി ഫോർ സൗദി ലേബർ മാർക്കറ്റ് സർവേ റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആഗസ്റ്റ് അവസാനത്തെ കണക്കനുസരിച്ച് സ്വകാര്യമേഖലയിലെ സ്വദേശികളും വിദേശികളുമായ മൊത്തം തൊഴിലാളികളുടെ എണ്ണം 1,15,72,408 ആണ്. ഭൂരിഭാഗവും വിദേശികളാണ്. അവരുടെ ആകെ എണ്ണം 92,02580. ഇതിൽ 88,12,758 പുരുഷന്മാരും 3,89,822 സ്ത്രീകളുമാണ്.
സ്വകാര്യ മേഖലയിലെ വിദേശികളുടെ എണ്ണം ജൂലൈ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റിൽ 71,000-ലധികം വർധിച്ചു. അതേസമയം, 23,70,000 സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അവരിൽ 13,97,000 പുരുഷന്മാരും 9,72,000 സ്ത്രീകളുമാണ്. ജൂലൈയെ അപേക്ഷിച്ച് സ്വദേശി ജീവനക്കാരുടെ എണ്ണം 27,700 വർധിച്ചു. ഇവരിൽ 6323 പേർ സ്ത്രീകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.