25ാമത് പെട്രോളിയം കോൺഗ്രസിന്റെ പ്രഖ്യാപനം നടന്ന അൽമാട്ടിയിലെ വേൾഡ് പെട്രോളിയം കൗൺസിൽ യോഗത്തിന്റെ പ്രധാന വേദി

25ാമത് ലോക പെട്രോളിയം കോൺഗ്രസ് 2026ൽ റിയാദിൽ

റിയാദ്: 2026ലെ ലോക പെട്രോളിയം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ സന്നദ്ധതക്ക് വേൾഡ് പെട്രോളിയം കൗൺസിലിന്റെ അംഗീകാരം. സൗദി ഊർജ മന്ത്രാലയത്തിന്റെ നീക്കത്തിന് കസാഖ്സ്താനിലെ അൽമാട്ടിയിൽ നടന്ന കൗൺസിൽ യൂത്ത് ഫോറത്തിന്റെ സംഘടന സമിതിയിൽ വലിയ അന്താരാഷ്ട്ര പിന്തുണയാണ് ലഭിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഏറ്റവും വലിയ എണ്ണയുൽപാദന, കയറ്റുമതി രാജ്യമെന്ന നിലക്കും വൻതോതിലുള്ള പെട്രോളിയം സ്രോതസ്സ് കൈവശമുള്ള രാജ്യമെന്ന നിലക്കും സൗദിയുടെ ആവശ്യം അംഗീകരിക്കുകയാണെന്ന് കൗൺസിൽ ഡയറക്ടർ ജനറൽ ഡോ. പീയേഴ്‌സ് റീമർ യൂത്ത് ഫോറത്തിൽ പ്രഖ്യാപിച്ചു. ഊർജ മേഖല നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനും വികസന സാധ്യതകൾ ആരായുന്നതിനുമായി ലോകരാജ്യങ്ങളെയും അന്തർദേശീയ സംഘടനകളെയും പങ്കെടുപ്പിച്ച് മൂന്നു വർഷത്തിലൊരിക്കലാണ് വേൾഡ് പെട്രോളിയം കോൺഗ്രസ് സമ്മേളിക്കാറുള്ളത്. 24ാമത് കോൺഗ്രസ് അടുത്ത വർഷം സെപ്റ്റംബർ 17 മുതൽ 21 വരെയുള്ള തീയതികളിൽ കാനഡയിലെ കാൽഗറിയിലാണ് ചേരുക.

Tags:    
News Summary - 25th World Petroleum Congress 2026 in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.