റിയാദ്: സൗദി അറേബ്യയിൽ 40 വർഷമായി യൂനിഫോം വസ്ത്രനിർമാണ രംഗത്ത് ശ്രദ്ധേയമായിത്തുടരുന്ന നിഷാ യൂനിഫോമിന് ഗൾഫ് മാധ്യമം രജത ജൂബിലി ആഘോഷമായ ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ ചടങ്ങിൽ പ്രശംസാഫലകം സമ്മാനിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനിൽനിന്ന് നിഷാ യൂനിഫോം ജി.സി.സി ഹെഡ് നിഹാദ് അഷ്റഫ് ഫലകം ഏറ്റുവാങ്ങി. 1985-ൽ ചെയർമാൻ ഷെരീഫ് ഖാസിം റിയാദിലെ ബത്ഹക്ക് സമീപം പോസ്റ്റ് ഓഫിസ് ജങ്ഷനിൽ ഒരു ചെറുകടയായി തുടക്കം കുറിച്ചതാണ് നിഷാ യൂനിഫോം.
പടിപടിയായി വലിയ സ്ഥാപനമായി വളർന്ന നിഷാ യൂനിഫോം ഗൾഫിലും ഇന്ത്യയിലും പടർന്ന് പന്തലിച്ച, നിരവധിയാളുകൾക്ക് ജോലി നൽകുന്ന, വലിയ വാർഷിക വിറ്റുവരവുള്ള കമ്പനിയായി മാറി. റിയാദ്, ദമ്മാം, ബഹ്റൈൻ, ഷാർജ, ഈരാറ്റുപേട്ട, കോയമ്പത്തുർ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും ഫാക്ടറികളുമുണ്ട്.
പ്രീമിയം യൂനിഫോമുകൾ, സ്കൂൾ കുട്ടികളുടെ യൂനിഫോമുകൾ, സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും വേണ്ട യൂനിഫോമുകൾ എന്നിവയുടെ നിർമാണം, വ്യാപാരം, കയറ്റുമതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോവുകയാണ്.
1000 ലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന 12 ലേറെ ഫാക്ടറികളാണ് നിലവിലുള്ളത്. പുതിയതായി ആഷി എന്ന ബ്രാൻഡിൽ പ്രീമിയം ടി-ഷർട്ട്, സ്ക്രബ് സ്യൂട്ട് തുടങ്ങിയവയും വിപണിയിൽ ഇറക്കിയിട്ടുണ്ട്. സൗദിയിൽ 30 ലധികം സ്കൂളുകൾക്ക് യൂനിഫോം വിതരണം ചെയ്യുന്നുണ്ട്. യൂ.എ.ഇയിലും വിവിധ സ്കൂളുകളിലും യൂനിഫോം നൽകുന്നു. സൗദിയിൽ അൽ മറായി, ടെയോട്ട, പെപ്സി, നാദഖ്, മാജിദ് അൽ ഫുതൈം തുടങ്ങിയ മൾട്ടി നാഷനൽ കമ്പനികളാണ് പ്രധാന ഇടപാടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.