റിയാദ്: 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അലിഫ് ഇന്റർനാഷനൽ സ്കൂൾ ഏർപ്പെടുത്തിയ അലിഫ് എജു അവാർഡ് ’24 സമ്മാനിച്ചു. റിയാദിലെ ഇന്ത്യൻ സ്കൂളുകളിൽ ദീർഘകാലം സേവനം ചെയ്ത 15 അധ്യാപകരെയാണ് അവാർഡിന് തെരഞ്ഞെടുത്തത്. സ്‌കൂൾ ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവും അധ്യാപികയുമായ സീനത്ത് ജഫ്രി പുരസ്കാരങ്ങൾ സമ്മാനിച്ചു.
‘പ്രകാശം ചൊരിയുന്ന 15 വർഷങ്ങൾ’ എന്ന ശീർഷകത്തിൽ നടക്കുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് അവാർഡുകൾ ഏർപ്പെടുത്തിയത്. ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപകരായ മൈമൂന അബ്ബാസ്, സാഹിദ ജബീൻ, ഫൈസ സുൽത്താൻ, ഇ.എച്ച്. നാസർ, സബീഹ ശൈഖ്, ഇന്റർനാഷനൽ ഇന്ത്യൻ പബ്ലിക് സ്‌കൂൾ അധ്യാപകരായ ഷമീം മജീദ് ബാഷ, ഫരീഹ സലീൻ, യാര സ്കൂൾ അധ്യാപകരായ പർവീൻ സുൽത്താന, നഈമ ഖാത്തൂൻ, മോഡേൺ മിഡിൽ ഈസ്റ്റ് സ്കൂൾ അധ്യാപിക കവിത ശിവകുമാർ, ദാറുസ്സലാം ഡൽഹി പബ്ലിക് സ്‌കൂൾ അധ്യാപിക സമീന വഖാർ, അൽ യാസ്മിൻ സ്കൂൾ അധ്യാപിക സുബി ഫാത്തിമ ഷാഹിർ, അലിഫ് സ്കൂൾ അധ്യാപകരായ ഫാത്തിമ ഖൈറുന്നിസ, ആയിഷ ബാനു എന്നിവരാണ് അവാർഡിന് അർഹരായത്.
കിങ് സഊദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിൻ അസിസ്റ്റന്റ് പ്രഫസറും കൺസൾട്ടന്റുമായ ഡോ. മുസാഇദ് അൽ സഹ്ലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.
അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്‌മാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. കിങ് സഊദ് യൂനിവേഴ്സിറ്റി മെഡിക്കൽ സിറ്റി ഐ.ടി മാനേജർ സൽമാൻ ഖാലിദ് ആശംസകൾ അർപ്പിച്ചു. അലിഫ് ഗ്ലോബൽ സ്കൂൾ ഡയറക്ടർ മുഹമ്മദ് അഹമ്മദ്, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, പ്രോഗ്രാം കൺവീനർ അനസ് കാരയിൽ, ഗിഫ്റ്റി ജീസൺ, നൗഷീൻ ഖാദിരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.