അകൗണ്ടിങ്​ ജോലികളിൽ 30 ശതമാനം സ്വദേശിവത്​കരണം

ജിദ്ദ: സ്വ​കാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ്​ ജോലികൾ 30 ശതമാനം സ്വദേശിവത്​കരിക്കാൻ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹ​മ്മദ്​ ബിൻ സുലൈമാൻ അൽരാജിഹി ഉത്തരവിട്ടു. അഞ്ചോ അതിലധികമോ അക്കൗണ്ടിങ്​ ജോലിക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ്​ തീരുമാനം ബാധകമാകുക. തൊഴിൽ വിപണിയിൽ യോഗ്യരായ സൗദി അക്കൗണ്ടൻറുമാർക്ക്​ തൊഴിലവസരം ലഭിക്കുന്നതിനും സുസ്ഥിരമായ സ്വദേശീവത്​കരണം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണിത്​. സ്വകാര്യമേഖലയിൽ സ്വദേശികളുടെ​ നിയമനം, പരിശീലനം, യോഗ്യരാക്കൽ എന്നിവക്കായി മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കിവരുന്ന പാ​​ക്കേജുകളുടെ ഭാഗം കൂടിയാണ്​ പുതിയ തീരുമാനം.

ഇതിലൂടെ 9,800 ലധികം തൊഴിലവസരങ്ങൾ അക്കൗണ്ടിങ്​ മേഖലയിലുണ്ടാക്കുകയാണ്​ ലക്ഷ്യമിടുന്നത്​. അക്കൗണ്ട്​സ്​ മാനേജർ, സക്കാത്ത്​ ആൻഡ്​​ ടാക്​സ്​ മാനേജർ, സാമ്പത്തിക റിപ്പോർട്ട്​ വകുപ്പ്​ മാനേജർ, ജനറൽ ഒാഡിറ്റിങ് മാനേജർ, ഇ​േൻറണൽ ഒാഡിറ്റർ, കോസ്​റ്റ്​ അക്കൗണ്ടൻറ്​ എന്നീ തസ്​തികകളിലാണ്​ സ്വദേശീവത്​കരണം. ഇതിലൂടെ നിരവധി വിദേശികൾക്ക്​ ജോലി നഷ്​ടപ്പെടും. സൗദി ഒാർഗനൈസേഷൻ ​ഫോർ അക്കൗണ്ട്​സി​െൻറ പ്രഫഷനൽ അക്രഡിറ്റേഷൻ നേടി യോഗ്യരായ സൗദി പൗരന്മാരെയാണ്​ അക്കൗണ്ടൻറുമാരായി ഇൗ തസ്​തികകളിൽ നിയമിക്കേണ്ടത്​. ഇൗ അകൗണ്ടൻറുമാരിൽ ബാച്ചിലർ ബിരുദമുള്ളവർക്ക്​ 6,000 റിയാലും ഡിപ്ലോമക്കാർക്ക്​ 4,500 റിയാലും മിനിമം വേതനം നൽകണം.

സൗദി തൊഴിൽ വിപണിയിൽ സ്വദേശീ സ്​ത്രീകളുടെയും പുരുഷന്മാരുടെയും പങ്കാളിത്തം വർധിപ്പിക്കലാണ്​ മന്ത്രാലയത്തി​െൻറ ലക്ഷ്യം. നിരന്തരം പരിശീലനം നൽകും. അതിലൂടെ അവരുടെ കാര്യക്ഷമത വർധിപ്പിക്കാനാവും. ഇൗ തീരുമാനത്തി​െൻറ വിശദാംശങ്ങൾമന്ത്രാലയത്തി​ െൻറ വെബ്​സൈറ്റിൽ നിന്ന്​ അറിയാനാവും​. സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം വിവിധ പദ്ധതികൾ ആവിഷ്​ ക്കരിച്ചു നടപ്പാക്കിവരികയാണ്​. അടുത്തിടെ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ സ്വദേശികളായ ധാരാളം യുവതീയുവാക്കൾക്കാണ്​ തൊഴിലവസരങ്ങൾ ലഭ്യമായത്​​. അക്കൗണ്ടിങ്​ മേഖലയിൽ കൂടി സ്വദേശിവത്​കരണം നടപ്പാക്കുന്നതോടെ സ്വകാര്യ തൊഴിൽ മേഖലയിലെ സ്വദേശികളുടെ അനുപാതം ഇനിയും വർധിക്കും. നിരവധി വിദേശികളാണ്​ അക്കൗണ്ടിങ്​ ​രംഗത്ത്​ ജോലികളിലുള്ളത്​. തീരുമാനം പ്രാബല്യത്തിലാവുന്നതോടെ ഇവർക്കെല്ലാം​​ തൊഴിൽ നഷ്​ടമാകും.

Tags:    
News Summary - 30% of accounting jobs for saudi native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.