അകൗണ്ടിങ് ജോലികളിൽ 30 ശതമാനം സ്വദേശിവത്കരണം
text_fieldsജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലികൾ 30 ശതമാനം സ്വദേശിവത്കരിക്കാൻ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി ഉത്തരവിട്ടു. അഞ്ചോ അതിലധികമോ അക്കൗണ്ടിങ് ജോലിക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലാണ് തീരുമാനം ബാധകമാകുക. തൊഴിൽ വിപണിയിൽ യോഗ്യരായ സൗദി അക്കൗണ്ടൻറുമാർക്ക് തൊഴിലവസരം ലഭിക്കുന്നതിനും സുസ്ഥിരമായ സ്വദേശീവത്കരണം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണിത്. സ്വകാര്യമേഖലയിൽ സ്വദേശികളുടെ നിയമനം, പരിശീലനം, യോഗ്യരാക്കൽ എന്നിവക്കായി മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കിവരുന്ന പാക്കേജുകളുടെ ഭാഗം കൂടിയാണ് പുതിയ തീരുമാനം.
ഇതിലൂടെ 9,800 ലധികം തൊഴിലവസരങ്ങൾ അക്കൗണ്ടിങ് മേഖലയിലുണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. അക്കൗണ്ട്സ് മാനേജർ, സക്കാത്ത് ആൻഡ് ടാക്സ് മാനേജർ, സാമ്പത്തിക റിപ്പോർട്ട് വകുപ്പ് മാനേജർ, ജനറൽ ഒാഡിറ്റിങ് മാനേജർ, ഇേൻറണൽ ഒാഡിറ്റർ, കോസ്റ്റ് അക്കൗണ്ടൻറ് എന്നീ തസ്തികകളിലാണ് സ്വദേശീവത്കരണം. ഇതിലൂടെ നിരവധി വിദേശികൾക്ക് ജോലി നഷ്ടപ്പെടും. സൗദി ഒാർഗനൈസേഷൻ ഫോർ അക്കൗണ്ട്സിെൻറ പ്രഫഷനൽ അക്രഡിറ്റേഷൻ നേടി യോഗ്യരായ സൗദി പൗരന്മാരെയാണ് അക്കൗണ്ടൻറുമാരായി ഇൗ തസ്തികകളിൽ നിയമിക്കേണ്ടത്. ഇൗ അകൗണ്ടൻറുമാരിൽ ബാച്ചിലർ ബിരുദമുള്ളവർക്ക് 6,000 റിയാലും ഡിപ്ലോമക്കാർക്ക് 4,500 റിയാലും മിനിമം വേതനം നൽകണം.
സൗദി തൊഴിൽ വിപണിയിൽ സ്വദേശീ സ്ത്രീകളുടെയും പുരുഷന്മാരുടെയും പങ്കാളിത്തം വർധിപ്പിക്കലാണ് മന്ത്രാലയത്തിെൻറ ലക്ഷ്യം. നിരന്തരം പരിശീലനം നൽകും. അതിലൂടെ അവരുടെ കാര്യക്ഷമത വർധിപ്പിക്കാനാവും. ഇൗ തീരുമാനത്തിെൻറ വിശദാംശങ്ങൾമന്ത്രാലയത്തി െൻറ വെബ്സൈറ്റിൽ നിന്ന് അറിയാനാവും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം വിവിധ പദ്ധതികൾ ആവിഷ് ക്കരിച്ചു നടപ്പാക്കിവരികയാണ്. അടുത്തിടെ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ സ്വദേശികളായ ധാരാളം യുവതീയുവാക്കൾക്കാണ് തൊഴിലവസരങ്ങൾ ലഭ്യമായത്. അക്കൗണ്ടിങ് മേഖലയിൽ കൂടി സ്വദേശിവത്കരണം നടപ്പാക്കുന്നതോടെ സ്വകാര്യ തൊഴിൽ മേഖലയിലെ സ്വദേശികളുടെ അനുപാതം ഇനിയും വർധിക്കും. നിരവധി വിദേശികളാണ് അക്കൗണ്ടിങ് രംഗത്ത് ജോലികളിലുള്ളത്. തീരുമാനം പ്രാബല്യത്തിലാവുന്നതോടെ ഇവർക്കെല്ലാം തൊഴിൽ നഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.