സൗദിയിൽ വ്യാഴാഴ്ച 381 കോവിഡ് രോഗികൾ, രോഗമുക്തർ 240

ജിദ്ദ: സൗദി അറേബ്യയിൽ വ്യാഴാഴ്ച പുതുതായി 381 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 240 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ കൂടി മരിച്ചു.

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,83,880 ആയി. ഇവരിൽ 3,73,601 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6591 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,688 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 564 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 157, കിഴക്കൻ പ്രവിശ്യ 74, മക്ക 58, വടക്കൻ അതിർത്തി മേഖല 16, ഹാഇൽ 14, അൽ ഖസീം 13, അസീർ 12, മദീന 11, തബൂക്ക് 11, അൽജൗഫ് 7, ജീസാൻ 4, നജ്റാൻ 3, അൽബാഹ 1.

Tags:    
News Summary - 381 covid patients and 240 sick in Saudi Arabia on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.